uk weather 09/02/24 : കനത്ത മഞ്ഞുവീഴ്ച, മഴ; ജനജീവിതം താറുമാറായി ബ്രിട്ടന്‍
ബ്രിട്ടനിലും അയര്‍ലന്റിലും കനത്ത മഞ്ഞുവീഴ്ച യെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചു. 10 സെ.മി മഞ്ഞുവീഴ്ചയാണ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുണ്ടായതെന്ന് കാലാവസ്ഥാ വകുപ്പായ മെറ്റ് ഓഫിസ് അറിയിച്ചു. കിര്‍ക്വാല്‍, ഒര്‍ക്‌നെ എന്നിവിടങ്ങളില്‍ 9 സെ.മി മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ലണ്ട്, വടക്കന്‍ വെയില്‍സ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. Wales, Yorkshire, Derbyshire, Staffordshire and Cumbria എന്നിവിടങ്ങളിലാണ് സ്‌കൂളുകള്‍ അടച്ചത്. റോഡുകളും റെയില്‍പാതകളും മഞ്ഞുമൂടിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാലു മേഖലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വൈദ്യുതി മുടക്കം ജനങ്ങളെ പ്രയാസത്തിലാക്കുന്നു. തണുപ്പിനെ പ്രതിരോധിക്കാന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല.
മധ്യ,വടക്കന്‍ സ്‌കോട്‌ലന്റിലും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി. 3.9 ഇഞ്ച് (10.സെ.മി) മഞ്ഞാണ് ഇവിടെ പതിച്ചത്. -13.8 ഡിഗ്രിയാണ് സ്‌കോട്ടിഷ് പര്‍വത മേഖലയായ Altnaharra യില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
തെക്കന് ദേവോണില്‍ കനത്ത മഴയും പെയ്തു. 4.3 സെ.മി മഴയാണ് Harbertonford ല്‍ രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ ഇവിടെ മഴ പതിവില്ലാത്തതാണ്. വടക്കന്‍ വെയില്‍സില്‍ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ട്രാഫിക് പൊലിസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തന്നെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഞ്ഞൂവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് വിവിധ കാലാവാസ്ഥാ ഏജന്‍സികള്‍ മുന്നറിയിപ്പ് ന്‍കിയിരുന്നു.