UK Weather 04/01/25 : കൊടുംശൈത്യത്തില്‍ ശ്വാസംമുട്ടി ബ്രിട്ടന്‍

UK Weather 04/01/25 : കൊടുംശൈത്യത്തില്‍ ശ്വാസംമുട്ടി ബ്രിട്ടന്‍

ബ്രിട്ടനില്‍ കൊടും തണുപ്പും മഴയെയും തുടര്‍ന്ന് ജനജീവിതം താറുമാറായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ശൈത്യമുന്നറിയിപ്പ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി മെറ്റ് ഓഫിസ് അറിയിച്ചു. Aberdeenshire ലെ Aboyne യില്‍ ഇന്ന് വൈകിട്ട് -8.6 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. തെക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ഉടനീളം 2 നും 5 ഡിഗ്രിക്കും ഇടയിലാണ് താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ താപനില 7 ഡിഗ്രിയാണ്.

കഴിഞ്ഞ വര്‍ഷം -14 എത്തി

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. മൈനസ് 14 ഡിഗ്രി സെല്‍ഷ്യസ് ആണ് കഴിഞ്ഞ ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഉയര്‍ന്ന പ്രദേശമായ Dalwhinnie യിലായിരുന്നു ഇത്.

ദുരന്ത ലഘൂകരണ നടപടികള്‍ ശക്തം

മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദുരന്ത ലഘൂകരണത്തിന് നാഷനല്‍ എമര്‍ജന്‍സി കോര്‍ഡിനേഷന്‍ ഗ്രൂപ്പ് national emergency co-ordination group (NECG) ഇന്ന് യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. എമര്‍ജന്‍സി ഡയരക്ടര്‍ Taoiseach Simon Harris പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ ഡ്രൈവിങ് അപകടകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ആരോഗ്യ മുന്നറിയിപ്പ്

UK Health Security Agency (UKHSA) ഉം കടുത്ത ശൈത്യത്തെ തുടര്‍ന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബുധനാഴ്ച ഉച്ചവരെയാണ് മുന്നറിയിപ്പ്. ആശുപത്രികള്‍ക്കും കെയര്‍ ഹോമുകളിലും താപനില താഴുന്നത് അവിടെയുള്ളവരുടെ ആരോഗ്യസ്ഥിതി വഷളാക്കും. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് ഈ കാലാവസ്ഥ പ്രയാസകരമാണ്. ഇംഗ്ലണ്ടിലും വെയില്‍സിലും രണ്ടിടങ്ങളില്‍ തണുപ്പിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കി. വടക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലെ ഇടനാട്ടിലുമാണ് ഓറഞ്ച് മുന്നറിയിപ്പുകള്‍.

സ്‌കോട്‌ലന്റിലും മൈനസ് 8.6 ഡിഗ്രി

സ്‌കോട്‌ലന്റിലും മൈനസ് 8.6 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ആര്‍ട്ടിക് കാറ്റാണ് ബ്രിട്ടനില്‍ കനത്ത ശൈത്യത്തിന് കാരണം. കനത്ത ശൈത്യക്കാറ്റ് മൂലം വൈദ്യുതി തടസ്സവും പതിവാണ്. വരും ദിവസങ്ങളില്‍ കാറ്റ് ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

Be more dog basically…. Wishing you a Saturday where you find joy in the simple things just like our doggies running in the freshly fallen snow this morning… have a great day everyone 🤍❄️🩵 #snowday #snowfall #behappy #saturdayvibes pic.twitter.com/GEB6kWzZB6— Saving Strays 🐾🐶🐕 (@SavingStraysUK) January 4, 2025

മഴ മുന്നറിയിപ്പും

വെയില്‍സ്, സെന്‍ട്രല്‍ ഇംഗ്ലണ്ട്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയും മഴ മുന്നറിയിപ്പുണ്ട്.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.