uae weather updates 09/03/24: യുഎഇയിൽ ഉടനീളം ശക്തമായ മഴ ; ജാഗ്രത നിർദ്ദേശം
യുഎഇയിൽ ശക്തമായ മഴ തുടരുന്നു. ദീപുകളിലും വടക്കൻ തീരങ്ങളിലും ആണ് ശക്തമായ മഴ തുടരുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറയും എന്നും ഞായറാഴ്ച രാജ്യത്തിന്റെ കിഴക്ക് വടക്കൻ പ്രദേശങ്ങളിൽ മഴ പരിമിതപ്പെടും എന്നും എൻസിഎം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും തുടരുകയാണ്. റോഡുകളിൽ വെള്ളം കയറുകയും കനത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
അബുദാബിയിൽ കനത്ത മഴ
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചയോടെ കനത്ത മഴ പെയ്തു തുടങ്ങിയിട്ടുണ്ട്.
അൽ നൗഫ് ഏരിയയിലാണ് മഴ റിപ്പോർട്ട് ചെയ്തതെന്ന് എൻസിഎം എക്‌സിലൂടെ അറിയിച്ചു.
ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗതം വഴിതിരിച്ചുവിട്ടു
പുലർച്ചെ മുഴുവൻ പെയ്ത കനത്ത മഴയെ തുടർന്ന് ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ (ഇ 311) ഗതാഗതം തിരിച്ചുവിട്ടു.
എക്‌സിലാണ് ദുബായ് പോലീസ് ഇക്കാര്യം അറിയിച്ചത്.
“കനത്ത മഴയും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള സമീപകാല കാലാവസ്ഥ കാരണം, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ഗതാഗതം സിറ്റി സെൻ്റർ മിർദിഫ് പാലത്തിൽ നിന്ന് ട്രിപ്പോളി സ്ട്രീറ്റിലേക്ക് തിരിച്ചുവിട്ടു,”
കൂടാതെ, അമ്മാൻ സ്ട്രീറ്റ്, അലപ്പോ സ്ട്രീറ്റ്, അൽ നഹ്ദ സ്ട്രീറ്റ്, അൽ ഇത്തിഹാദ് സ്ട്രീറ്റ്, അൽ ഖവാനീജ് സ്ട്രീറ്റ്, അൽ യലായിസ് സ്ട്രീറ്റ്, അൽ ഖുദ്ര സ്ട്രീറ്റ് എന്നിവിടങ്ങളിൽ വെള്ളം കുമിഞ്ഞുകൂടിയിട്ടുണ്ട്.
അൽഐനിൽ കനത്ത മഴ
അൽ ഐനിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തുവെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയ അറിയിച്ചു.മസാകിൻ മേഖലയിലാണ് മഴ പെയ്തത്.
കാലാവസ്ഥ മോശമായതിനെ തുടർന്ന് അതീവ ജാഗ്രതയോടെ വാഹനമോടിക്കാൻ അധികൃതർ നിർദേശിച്ചു.
ദുബായിലെ കൊടുങ്കാറ്റിനെ തുടർന്ന് വിമാനങ്ങൾ തടസ്സപ്പെട്ടതായി എമിറേറ്റ്സ് എയർലൈൻ സ്ഥിരീകരിച്ചു
ദുബായിൽ കനത്ത മഴയും കൊടുങ്കാറ്റും കാരണം ശനിയാഴ്ച രാവിലെ വിമാനം വഴിതിരിച്ചുവിടലും കാലതാമസവും ഉണ്ടായതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് ചില എമിറേറ്റ്സ് വിമാനങ്ങൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നതിനും പുറപ്പെടുന്നതിനും കാലതാമസം വരുത്തുകയും ചില എമിറേറ്റ്സ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു,”