Uae weather updates 06/08/24: കനത്ത മഴ ഓറഞ്ച് അലർട്ട്
യുഎഇയില്‍ തിങ്കളാഴ്ച പല സ്ഥലങ്ങളിലും കനത്ത മഴ ലഭിച്ചു. ദുബൈ-അല്‍ ഐന്‍ റോഡിലും അല്‍ ഐനിലെ മസകിനിലും മഴക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് വരും ദിവസങ്ങളിലും അല്‍ ഐനില്‍ മിതമായതോ തീവ്രത കൂടിയതോ ആയ മഴ സാധ്യത ഉണ്ട്. അബുദാബിയിലും മഴ സാധ്യത പ്രവചിക്കുന്നുണ്ട് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. യുഎഇയിലുടനീളം താപനിലയില്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത് ഇന്ന് (ഓഗസ്റ്റ് 6) ഓറഞ്ച് അലര്‍ട്ട് ആണ്.
ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും, കടല്‍ പ്രക്ഷുബ്ധമാകാനുമുള്ള സാധ്യത കണക്കിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കിഴക്ക്, തെക്ക് പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യത ഉണ്ട്. ബുധനാഴ്ച രാത്രി 7 മണി വരെ കാറ്റിന് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag