യു.എ.ഇ കാലാവസ്ഥ 08/02/24: കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
അഷറഫ് ചേരാപുരം
ദുബൈ: ഞായര്‍ മുതല്‍ ചൊവ്വാഴ്ച വരെ യു.എ.ഇ യില്‍ കാലാവസ്ഥ പ്രക്ഷുബ്മാധയിരിക്കുമെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മീറ്റീരിയോളജി (എന്‍.സി.എം) അറിയിച്ചത്. ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവയും ചിലയിടങ്ങളില്‍ പ്രവചനമുണ്ട്. 45 കി.മി വേഗതയില്‍ വരെ എത്താവുന്ന കാറ്റ് ഉണ്ടാവാം.
ഇന്ന് നേരിയ മഴ പ്രതീക്ഷിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ മൂടല്‍ മഞ്ഞും പ്രതീക്ഷിക്കുന്നുവെന്നും അറിയിപ്പിൽ പറയുന്നു. സൗദി അറേബ്യയുടെ തെക്കു കിഴക്കൻ മേഖലയിലും ഒമാനിന്റെ മധ്യ വടക്കൻ മേഖലയിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകും.
മധ്യ ധരണ്യാഴി (Mediterranian Sea) ൽ നിന്നുള്ള പശ്ചിമവാതം (Western Disturbance) ശക്തമായതോടെ സൗദി അറേബ്യ, ഒമാൻ, യു.എ.ഇ തുടങ്ങി ഗൾഫിൻ്റെ വിവിധ ഭാഗങ്ങളിലും ഉത്തരേന്ത്യയിലും മഴക്കും മഞ്ഞുവീഴ്ചക്കും ശൈത്യക്കാറ്റിനും സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം മെറ്റ്ബീറ്റ് വെതർ റിപ്പോർട്ട് ചെയ്തിരുന്നു.
മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള ശൈത്യക്കാറ്റ് തുർക്കി, ഫലസ്തീൻ, ഇറാൻ, സുദാൻ, യമൻ, സൗദി, യു.എ.ഇ, ഒമാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഡൽഹി ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആണ് മഴക്കും മഞ്ഞുവീഴ്ചക്കും കാരണമാകും.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://accounts.binance.com/it/join?ref=S5H7X3LP