യുഎഇ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; വരും ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും
വരും ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മഴയുമായി ബന്ധപ്പെട്ട മഴ സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. അത് മഴക്ക് കാരണമായേക്കാം.
അതുപോലെ ഉൾപ്രദേശങ്ങളിൽ താപനില പരമാവധി 43 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്.
നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും, ചില സമയങ്ങളിൽ പൊടിക്കാറ്റിനും സാധ്യദയുണ്ടെന്ന് എൻസിഎം അറിയിച്ചു.
മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അബുദാബിയിലെ കൂടിയ താപനില 42 ഡിഗ്രി സെല്ഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രി സെല്ഷ്യസും ആയിരിക്കും. അതുപോലെ തന്നെ ദുബായിൽ ഇത് യഥാക്രമം 40 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
metbeat news
FOLLOW US ON GOOGLE NEWS