Uae weather 4/1/24: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ; ചില പ്രദേശങ്ങളിൽ താപനില 8°C ആയി കുറയും
യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. പകൽ സമയത്ത്, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും മഴക്ക് സാധ്യത.
ചില ആന്തരിക പ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് പൊടിപടലത്തിന് കാരണമാകും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായും ഒമാൻ കടലിൽ സാമാന്യം പ്രക്ഷുബ്ധമായും ആയിരിക്കും.
അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബായിൽ 18 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. പർവതപ്രദേശങ്ങളിൽ താപനില 8 ഡിഗ്രി സെൽഷ്യസായി കുറയും.
ചൂടുള്ള ശൈത്യകാലം
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) യിലെ വിദഗ്ധർ സൂചിപ്പിക്കുന്നത് അനുസരിച്ച് മുൻ വർഷങ്ങളെ അപേക്ഷിച്ച് യുഎഇയിൽ ഈയിടെ ശൈത്യം കുറവായിരുന്നു.
ഡിസംബറിലെ ശരാശരി താപനില മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം ഡിസംബർ പോലെ ജനുവരിയിൽ പോലും മൊത്തത്തിൽ താപനില വർധിച്ചതായും മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴയുടെ തോത് കുറഞ്ഞതായും എൻസിഎമ്മിൽ നിന്നുള്ള ഡോ. അഹമ്മദ് ഹബീബ് ബുധനാഴ്ച ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.