Uae weather 4/02/24: യുഎ ഇ യുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത
യുഎ ഇയുടെ എല്ലാ എമിറേറ്റുകളിലും കനത്ത മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകും.ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. എങ്കിലും ഇടയ്ക്ക് പൊടിക്കാറ്റിന് സാധ്യത. മഴയോടൊപ്പം ചില സംവഹന മേഘങ്ങൾ ഉണ്ടാകുമെന്നും യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
അതേസമയം കടൽ തീരങ്ങളിൽ പൊടിക്കാറ്റ് ശക്തമായിരിക്കും. അതിനാൽ തന്നെ ദൃശ്യപരത കുറയുകയും ചെയ്യും.അറബിക്കടലിലും ഒമാൻ കടലിലും പ്രക്ഷുബ്ധമാകാം. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.ദുബായ്, അജ്മാന്‍, ഫുജൈറ, റാസല്‍ ഖൈമ ഭാഗങ്ങളിലും മഴലഭിക്കും.രാത്രിയോടുകൂടി അബുദാബിയിലും ശക്തമായ മഴ ലഭിക്കും.തീരപ്രദേശങ്ങളിൽ 12 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയും.
അന്തരീക്ഷത്തിലെ താഴ്ന്ന ഉയരത്തിലെ ന്യൂനമര്‍ദത്തിന്റെ ഭാഗമായാണ് ശക്തമായ മഴ. ചൊവ്വാഴ്ച ഉച്ചയോടെ മഴയുടെ ശക്തികുറഞ്ഞ് രാതിയോടെ ആകാശം തെളിഞ്ഞു തുടങ്ങും. ബുധനാഴ്ച യുഎഇയിൽ പ്രസന്നമായ അന്തരീക്ഷം ആയിരിക്കും.