UAE Weather 30/03/24: ചിലയിടങ്ങളില്‍ നേരിയ മഴ സാധ്യത ; താപനില ഉയരും
മാര്‍ച്ച് 30 ശനിയാഴ്ച മുതല്‍ 2024 ഏപ്രില്‍ 03വരെ യുഎഇയുടെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട നേരിയ മഴ സാധ്യത. മഴയും തണുപ്പും കുറഞ്ഞതോടെ താപനിലയില്‍ നേരിയ വര്‍ധനവ് വരും ദിവസങ്ങളില്‍ ഉണ്ടാകും. ചില തീരപ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലും ഈര്‍പ്പം, മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ആകാശം നേരിയ തോതില്‍ മേഘാവൃതമായിരിക്കും.
ഇടത്തരം മേഘങ്ങള്‍ ക്രമേണ വര്‍ധിക്കുന്നതിനാല്‍ രാത്രിയില്‍ പടിഞ്ഞാറോട്ട് ദുര്‍ബലമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറു നിന്ന് വടക്കുകിഴക്കന്‍ ഭാഗത്തേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് അനുഭവപ്പെട്ടേക്കും. കാറ്റിന്റെ ശക്തി മണിക്കൂറിൽ 10 മുതൽ 35 വരെ വേഗതയിൽ ആകാം.അറേബ്യന്‍ കടലിടുക്കില്‍ തിരമാലകള്‍ മിതമായതും ഒമാന്‍ കടലില്‍ നേരിയതുമായിരിക്കും.
വരും ദിവസങ്ങളില്‍ പര്‍വത പ്രദേശങ്ങളില്‍ കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസും നഗരപ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 34 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും.
തിങ്കളാഴ്ച പൊതുവെ ഭാഗികമായി മേഘാവൃതമാണ്. പകല്‍ സമയത്ത് തെക്കോട്ട് നേരിയ മഴ പെയ്യാന്‍ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ് ചില സമയങ്ങളില്‍ ശരാശരി 10 – 25 വേഗതയില്‍ വീശിയേക്കും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും അന്തരീക്ഷം നേരിയതോ മിതമായതോ ആയിരിക്കും.
ചൊവ്വാഴ്ച ആകാശം നേരിയതോ ഭാഗികമായോ മേഘാവൃതമാണ്. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ് പ്രതീക്ഷിക്കാം. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും പൊതുവെ ശാന്തമായിരിക്കും.
ബുധനാഴ്ച ചില പ്രദേശങ്ങള്‍ ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ് വടക്കുകിഴക്കന്‍ ദിശയില്‍ അനുഭവപ്പെടാം. ഒമാന്‍ കടല്‍ ശാന്തമായിരിക്കുമെങ്കിലും അറേബ്യന്‍ കടലിടുക്കില്‍ തിരമാലകള്‍ നേരിയതോ മിതമായതോ ആയിരിക്കും.