uae weather 28/09/24: ഇനി തണുപ്പിനൊപ്പം മൂടൽമഞ്ഞ് നിറഞ്ഞ ദിനങ്ങളും
യുഎഇ തണുപ്പ് സീസണിലേക്ക് പ്രവേശിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. മാസങ്ങള്‍ നീണ്ട കൊടുംചൂടില്‍ നിന്ന് രാജ്യം ക്രമേണ തണുത്ത കാലാവസ്ഥയിലേക്ക് മാറുമ്പോള്‍ ഇനി യുഎഇ നിവാസികളെ കാത്തിരിക്കുന്നത് തണുപ്പിനൊപ്പം മൂടൽമഞ്ഞ് നിറഞ്ഞ ദിനങ്ങൾ ആയിരിക്കും . യുഎഇ ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ സീസണിന്റെ മാറ്റത്തെ സൂചിപ്പിക്കുന്ന സുഹൈല്‍ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെട്ട് ഒരു മാസമാകുമ്പോഴാണ് കാലാവസ്ഥാ മാറ്റം ആരംഭിക്കുക.
അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മൂടല്‍ മഞ്ഞ് സാധ്യത ഉള്ളതിനാൽ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി യെല്ലോ, റെഡ്, മൂടല്‍മഞ്ഞ് അലര്‍ട്ടുകള്‍ നൽകിയിട്ടുണ്ട്. അബുദാബിയിലെ അല്‍ റഹ്ബയിലും ദുബായിലെയും ഷാര്‍ജയിലെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് .
മൂടല്‍മഞ്ഞുള്ള അവസ്ഥ രാവിലെ 9 മണിവരെ നീണ്ടുനില്‍ക്കുമെന്നും അന്തരീക്ഷ ദൃശ്യപരത 1000 മീറ്ററില്‍ താഴെയായി കുറയുമെന്നും അധികൃതര്‍. മൂടല്‍മഞ്ഞ് സമയത്ത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മറ്റു വാഹനങ്ങളില്‍ നിന്ന് ആവശ്യത്തിന് അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ വാരാന്ത്യത്തില്‍ കിഴക്കന്‍ മേഖലകളില്‍ അന്തരീക്ഷം ക്രമേണ മേഘ രൂപീകരണത്തിനും മഴയ്ക്കും കാരണമാകുമെന്നും ncm. കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച്, ഒക്ടോബര്‍ 1 ചൊവ്വ വരെ മൂടല്‍മഞ്ഞുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയാണ് ഉണ്ടാവാൻ സാധ്യത. സെപ്തംബര്‍ 29വരെ കിഴക്കോട്ടും തെക്കുഭാഗത്തും മൂടല്‍മഞ്ഞും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും പ്രതീക്ഷിക്കാം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ കിഴക്കന്‍, വടക്കന്‍ മേഖലകളായ ഫുജൈറ, റാസല്‍ഖൈമയ്ക്കും ദുബായ്ക്കും ഇടയിലുള്ള ചില പ്രദേശങ്ങളിലും വടക്കന്‍ അല്‍ഐനിലും വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച മേഘാവൃതമായ കാലാവസ്ഥയും മഴയും ലഭിക്കാൻ സാധ്യതയുണ്ടെന്നും ncm.
അതേസമയം, കൊടുംചൂടില്‍ നിന്ന് പെട്ടെന്നു മാറുന്നതിനു പകരം ക്രമേണയുള്ള മാറ്റമാണ് യുഎഇയിൽ അന്തരീക്ഷ താപനിലയില്‍ അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകനായ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. അടുത്ത ഒന്നോ രണ്ടോ ആഴ്ചകളില്‍ യുഎഇയിലെ പരമാവധി താപനില തീരപ്രദേശങ്ങളില്‍ 30 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസും ആന്തരിക പ്രദേശങ്ങളില്‍ 37 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസും വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . താപനിലയില്‍ ശരിയായ കുറവ് കാണാന്‍ ഒക്ടോബര്‍ പകുതിവരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page