Uae weather 27/11/24: അബുദാബിയിൽ ഇന്ന് രാത്രി നേരിയ മഴ

Uae weather 27/11/24: അബുദാബിയിൽ ഇന്ന് രാത്രി നേരിയ മഴ

യുഎഇയിലെ കാലാവസ്ഥ ഇന്ന് സുഖകരവും ഭാഗികമായി മേഘാവൃതവുമായിരിക്കും. അബുദാബിയുടെ ചില ഭാഗങ്ങളിൽ രാത്രിയോടെ മഴ ലഭിക്കും.

കാലാവസ്ഥാ ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു “ഇന്ന് രാത്രിയോടെ യുഎഇയുടെ പടിഞ്ഞാറൻ, ദ്വീപ് പ്രദേശങ്ങളിൽ മഴയ്ക്കും ഈർപ്പത്തിനും സാധ്യതയുള്ള ഭാഗികമായി മേഘാവൃതമായ അവസ്ഥ”.

നാഷണൽ സെൻറർ ഓഫ് മെറ്റീരിയോളജി പ്രവചനം അനുസരിച്ച്, നവംബർ 28 വ്യാഴാഴ്ച ചില പടിഞ്ഞാറൻ, വടക്കൻ, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.

പകൽസമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. ക്രമേണ രാത്രിയിൽ ചില സമയങ്ങളിൽ ശക്തമായി മാറുന്നു. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 45 കി.മീ വരെയാകാം. തീരപ്രദേശങ്ങളിലും ദ്വീപ് മേഖലകളിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.

NCM അനുസരിച്ച് രാജ്യത്തെ പരമാവധി താപനില തീരപ്രദേശങ്ങളിലും ദ്വീപുകളിലും 28 മുതൽ 33 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 18 നും 23 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

നവംബർ 29 വെള്ളിയാഴ്ച താപനിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നു. ശക്തമായ കാറ്റ് മണിക്കൂറിൽ 50 കി.മീ വരെ എത്തും.

മെറ്റ്ബീറ്റ് വാർത്ത

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.