uae weather 21/12/24: അബുദാബിയിലും അൽ ദഫ്രയിലും റെഡ്, യെല്ലോ ഫോഗ് അലർട്ട്
യുഎഇയിൽ അബുദാബി, അൽ ദഫ്‌റ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെ മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചില പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം അബുദാബിയിലെ അർജൻ, റസീൻ മേഖലകളിൽ ചുവപ്പും മഞ്ഞയും മൂടൽമഞ്ഞ് അലർട്ടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലിവ, താൽ അൽ സരബ്, ഗസ്‌യൗറ, മദീനത്ത് സായിദ്, അൽ ദഫ്‌റയിലെ ബു ഹംറ പ്രദേശങ്ങൾ എന്നിവയ്ക്ക് മുകളിൽ.
ഹമീം റോഡിലും ബഡാ ദഫാസിലും റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയും ദ്വീപുകളിലും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും നേരിയ മഴയ്‌ക്കുള്ള സാധ്യതയോടുകൂടിയ തെളിഞ്ഞ ആകാശം മുതൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം വരെ പ്രതീക്ഷിക്കാമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
രാജ്യത്തിൻ്റെ തീരപ്രദേശങ്ങളിൽ പരമാവധി താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞ താപനില 13 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎഇയിൽ 40 കി.മീ/മണിക്കൂർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് ഇന്ന് പ്രതീക്ഷിക്കാം.