UAE Weather 17/03/24: മാർച്ച് അവസാനം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
ദുബായിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. താപനില ഗണ്യമായി കുറയും എന്നാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മാർച്ച് അവസാനം 10 ദിവസം ശക്തമായ മഴ സാധ്യത എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മഴ വരാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. തീരപ്രദേശങ്ങളിൽ നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 10 മില്ലീമീറ്ററിനും 40 മില്ലീമീറ്ററിനും ഇടയിൽ ആയിരിക്കും ഇവിടെ മഴ ലഭിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ മഴ 50 മില്ലീമീറ്ററിനും 80 മില്ലീമീറ്ററിനും ഇടയിലും ലഭിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അബുദാബിയിൽ തീവ്രത കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 10 മില്ലീമീറ്റർ മുതൽ 20 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അബുദാബിയുടെ മറ്റു പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കും. ദുബായിലും ഷാർജയിലും ശക്തമായ മഴ തന്നെയായിരിക്കും മാർച്ച് അവസാനത്തെ 10 ദിവസം ലഭിക്കുക. 15 മില്ലീമീറ്ററിനും 50 മില്ലീമീറ്ററിനും ഇടിയിൽ ഈ പ്രദേശങ്ങളിൽ മഴ ലഭിക്കും എന്നാണ് കാലാവസ്ഥ പ്രവചനം.
മാർച്ച് 17
പകൽ ഭാഗികമായി മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യത. രാവിലെ ചെറിയ മൂടൽ മഞ്ഞ് ഉണ്ടായിരിക്കും. ചില തീരപ്രദേശങ്ങളിലും രാവിലെ മൂടൽ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്.
മാർച്ച് 18
പകൽ സമയത്ത് പടിഞ്ഞാറൻ, കിഴക്കൻ പ്രദേശങ്ങളിൽ മേഘാവൃതമാകും. നേരിയതോ മിതമായതോ ആയ മഴയ്ക്ക സാധ്യതയുണ്ട്. തെക്കുകിഴക്കൻ ഭാഗങ്ങളിൽ കാറ്റ് വീശും.
മാർച്ച് 19
ദ്വീപുകളിലും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും രാത്രിയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും.
മാർച്ച് 20
താപനിലയിൽ കുറവുണ്ടാകും.രാത്രിയിലും രാവിലെയും ചെറിയ തോതിൽ മഞ്ഞ് അനുഭവപ്പെടും.
കഴിഞ്ഞമാസം യു.എ.ഇയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. തുടർന്ന് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുകയും പ്രസന്നമായ കാലാവസ്ഥയും അനുഭവപ്പെട്ടിരുന്നു. യു.എ.ഇയിൽ വീണ്ടും ചൂട് കൂടിവരുന്ന സ്ഥിതിയിലേക്ക് അന്തരീക്ഷം മാറുന്നുണ്ടെങ്കിലും പിന്നാലെ മഴയെത്തും എന്ന വാർത്ത ആശ്വാസമാണ് നൽകുന്നത്.
മാർച്ച് മാസത്തിൽ 10 ദിവസമെങ്കിലും യു.എ.ഇയിൽ ശക്തമായ മഴയോ ഇടത്തരം മഴയോ ലഭിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. യു.എ.ഇക്കൊപ്പം ഒമാനിന്റെ വടക്കൻ ഗവർണറേറ്റുകളിലും മഴയുണ്ടാകും. സൊഹാര്‍, ബുറൈമി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.
യു.എ.ഇയുടെ തീരദേശങ്ങളിൽ 10 മുതൽ 40 മില്ലിമീറ്റർ വരെ ശക്തിയുള്ള മഴയാണ് പ്രവചിക്കപ്പെടുന്നത്. എന്നാൽ ഉൾപ്രദേശങ്ങളിൽ 50 മുതൽ 80 mm വരെ ശക്തിയുള്ള മഴ ലഭിക്കും.
അബുദാബിയിൽ തീരദേശങ്ങളിൽ പത്ത് മുതൽ 25 മില്ലിമീറ്റർ വരെ ശക്തിയുള്ള മഴയാണ് തീരദേശങ്ങളിൽ പ്രതീക്ഷിക്കേണ്ടത്. അബുദാബിയുടെ മറ്റു പ്രദേശങ്ങളിൽ 25 മുതൽ 50 mm വരെ ശക്തിയുള്ള മഴയുണ്ടാകുംശക്തിയുള്ള മഴയുണ്ടാകും. ദുബൈയിലും ഷാർജയിലും 15 mm മുതൽ 50 mm വരെ ശക്തിയുള്ള മഴയാണ് പ്രവചനത്തിൽ പറയുന്നത്.
മാർച്ച് 17 ന് ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോതിൽ ഉള്ള മഴയും ഉണ്ടാകും. നാളെയും കിഴക്ക് പടിഞ്ഞാറൻ മേഖലകളിൽ പകൽ മുഴുവൻ ഭാഗികമായ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും. 30 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും നാളെ പ്രതീക്ഷിക്കാം30 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും നാളെ പ്രതീക്ഷിക്കാം.