UAE Weather 17/01/24 : കനത്ത മൂടൽമഞ്ഞ്: റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
യു.എ.ഇ യിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (NCM) വിവിധ പ്രദേശങ്ങളിൽ ചുവപ്പ്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
യു.എ.ഇയിലെ നാഷണൽ സെന്റർ ഓഫ് മീറ്റീരിയോളജി (എൻ.സി.എം) പ്രവചന പ്രകാരം രാവിലെ 9 മണി വരെ ജാഗ്രത പുലർത്തണം. ഇന്ന് പുലർച്ചെ ഒരുമണി മുതൽ പലയിടത്തും ശക്തമായ മൂടൽ മഞ്ഞ് അനുഭവപ്പെട്ടിരുന്നു.

റോഡുകളിലെ ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗ പരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
പൊതുവേ, യു.എ.ഇയിലെ ഇന്നത്തെ കാലാവസ്ഥ പ്രസന്നവും ചിലയിടങ്ങളിൽ ഭാഗികമായി മേഘാവൃതവുമായിരിക്കും. ചില ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയും വ്യാഴാഴ്ച രാവിലെയും ആർദ്രത ഉണ്ടാകും. ഇതിനാൽ ഇവിടെ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

മിതമായ കാറ്റു പ്രതീക്ഷിക്കാം. ചില സമയങ്ങളിൽ കടലിന് മുകളിൽ കാറ്റ് ശക്തമാവുകയും പൊടിയും മണലും വീശാൻ കാരണമാവുകയും ചെയ്യും. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് മണൽക്കാറ്റിനും സാധ്യത.
അബുദാബിയിൽ 18 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും ദുബൈയിൽ 20 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും താപനില.
അറബിക്കടലിൽ കടൽ പ്രക്ഷുബ്ധവും ഒമാൻ കടലിൽ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും കടൽ കലാവസ്ഥ .
ഏറ്റവും പുതിയ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.