uae weather 02/01/25: യുഎഇയിലെ ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
ചില വടക്കൻ, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത. ചില സമയങ്ങളിൽ മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. ജനുവരി രണ്ടിന് ഇന്ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും യഥാക്രമം വളരെ പ്രക്ഷുബ്ധമോ മിതമായതോ ആയ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ, കടൽ സന്ദർശിക്കാൻ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി.
കടൽ പ്രക്ഷുബ്ധം ആവാൻ സാധ്യതയുള്ളതിനാൽ കടലിൽ നീന്തുകയോ മുങ്ങുകയോ ചെയ്യുന്നത് ഒഴിവാക്കുക.
തീരപ്രദേശങ്ങളിൽ ഇന്ന് ഏറ്റവും കൂടിയ താപനില 19 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും താഴ്ന്ന താപനില 12 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും പ്രവചിക്കുന്നു.
മിതമായ കാറ്റ് പ്രതീക്ഷിക്കുന്നു. അത് കടലിന് മുകളിൽ ചില സമയങ്ങളിൽ ശക്തമായി വീശുകയും, പൊടിക്കാറ്റ് ആവുകയും ചെയ്യും. തീരപ്രദേശങ്ങളിൽ കാറ്റിൻ്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്.