Uae rain update 17/11/2023: ശക്തമായ മഴ ; ഡ്രൈവർമാർ ജാഗ്രത പാലിക്കുക, മുന്നറിയിപ്പുമായി ദുബായ് പോലീസ്

Uae rain update 17/11/2023: ശക്തമായ മഴ :;ഡ്രൈവർമാർ ജാഗ്രത പാലിക്കുക, മുന്നറിയിപ്പുമായി ദുബായ് പോലീസ്

രാജ്യത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ
റോഡുകളിൽ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും, ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിക്കാനും ഡ്രൈവർമാരോട് ദുബായ് പോലീസ് ജനറൽ കമാൻഡ് ആവശ്യപ്പെട്ടു.

നിർദ്ദേശങ്ങൾ ഇങ്ങനെ

വേഗത കുറയ്ക്കുക, മതിയായ സുരക്ഷാ അകലം പാലിക്കുക, റോഡല്ലാതെ മറ്റൊന്നിലും ശ്രദ്ധ തിരിക്കരുത്.


പർവതപ്രദേശങ്ങളിലും താഴ്‌വരകളിലേക്കും അനാവശ്യ യാത്രകൾ ഒഴിവാക്കുക, വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കുക.


ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കടലിൽ പോകരുതെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പരിലും,മറ്റ് ആവശ്യങ്ങൾക്ക് 901 എന്ന നമ്പറിലും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടാൻ ദുബായ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment