UAE Jobs 15/02/25: യു.എ.ഇയില്‍ നഴ്‌സുമാര്‍ക്ക് 100 അവസരം: ഒഡാപെക് വഴി ഇപ്പോള്‍ അപേക്ഷിക്കാം
മലയാളികള്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ മുന്നിലാണ് യു.എ.ഇ. യു.എ.ഇയില്‍ നിലവില്‍ 100 തൊഴിലവസരങ്ങള്‍ ഒഴിവുണ്ട്. കേരള സര്‍ക്കാരിന്റെ ഏജന്‍സികളായ ഒഡാപെക്, നോര്‍ക്ക മുഖേന അപേക്ഷിക്കാം.
യു.എ.ഇയിലേക്ക് റിക്രൂട്ട്‌മെന്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഒഡാപെക്. യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രി ഗ്രൂപ്പുകളിലേക്ക് നഴ്‌സുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. നൂറോളം ഒഴിവുകളാണുള്ളത്. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
പ്രായപരിധി
40 വയസില്‍ താഴെ പ്രായമുള്ളവരെയാണ് ആവശ്യം.
യോഗ്യത
ബി.എസ്.സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കഴിഞ്ഞവരായിരിക്കണം.
ഐ.സി.യു, എമര്‍ജന്‍സി, അര്‍ജന്റ് കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്‌സിംഗ് എന്നിവയിലെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം.
ഇതിനു പുറമെ ഡി.ഒ.എച്ച് ജേതാവോ, അല്ലെങ്കില്‍ ഡി.ഒ.എച്ച് ലൈസന്‍സോ വേണം.
ഡി.ഒ.എച്ച് ഡാറ്റാഫ്‌ളോ പോസിറ്റീവ് റിസല്‍ട്ടുള്ളവര്‍ക്കും യോഗ്യതുണ്ടായിരിക്കും. വേഗത്തില്‍ ജോലിക്ക് ചേരുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
ശമ്പളം, ആനുകൂല്യങ്ങള്‍
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസ ശമ്പളമായി 5000 യു.എ.ഇ ദിര്‍ഹം ലഭിക്കും. (1.18 ലക്ഷം ഇന്ത്യന്‍ രൂപ), ഇതിന് പുറമെ താമസം, ഭക്ഷണം, ഗതാഗത ചിലവുകള്‍, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയും കമ്പനി നല്‍കും. ആഴ്ചയില്‍ 60 മണിക്കൂറായിരിക്കും ജോലി ചെയ്യേണ്ടി വരിക. വര്‍ഷത്തില്‍ പൂര്‍ണ ശമ്പളത്തോടുകൂടിയ ഒരു മാസത്തെ അവധിയും ലഭിക്കും.
അപേക്ഷ നൽകേണ്ടത്
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, പാസ്‌പോര്‍ട്ട്, ഡാറ്റാ ഫ്‌ളോ (ലഭ്യമെങ്കില്‍) ‘Indutsrial Male Nurse to UAE എന്ന സബ്ജക്ട് ലൈന്‍ നല്‍കി [email protected] എന്ന മെയിലിലേക്ക് അയക്കുക. മാര്‍ച്ചില്‍ കേരളത്തിലും, ബെംഗളൂരുവിലുമായി ഇന്റര്‍വ്യൂ നടക്കും.