അഷറഫ് ചേരാപുരം
ദുബൈ: യു.എ.ഇയില്‍ ശരത്കാലത്തിന് ആരംഭമായി. ഇന്ന് സെപ്തംബര്‍ 23 മുതല്‍ ശരത്കാലത്തിന്റെ ആരംഭമാണെന്നും വേനലിന് അവസാനമായെന്നും കാലാവസ്ഥാ വിഭാഗം പറയുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ അഭിപ്രായപ്രകാരം ഇനി ചൂടു കുറഞ്ഞ് കാലാവസ്ഥയില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സഞ്ചാരികളെ കാത്ത് വിനോദസഞ്ചാര മേഖല
വരാനിരിക്കുന്ന ആഴ്ചകളില്‍ നേരിയതോ ഭാഗികമായതോ ആയ മേഘോവൃതമായ ആകാശമാണ് സാധ്യത. പകല്‍ സമയത്ത് നേരിയ കാറ്റും ചിലപ്പോള്‍ മൂടല്‍ മഞ്ഞും ഉണ്ടായേക്കും. പലസ്ഥലങ്ങളിലും താപ നില 25 ഡിഗ്രി സെള്‍ഷ്യസ് വരേ എത്താനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.
കൂടിയ താപ നില 46 ആയാണ് അനുമാനം. ശരത്കാലത്തിന്റെ ആരംഭത്തോടെ രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിക്കും.വിനോദ സഞ്ചാര മേഖല വീണ്ടും ഉണര്‍ന്നു കഴിഞ്ഞിട്ടുണ്ട്.