Uae job 30/03/24: സര്‍ക്കാര്‍ മേഖലയില്‍ ജോലി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Uae job 30/03/24: സര്‍ക്കാര്‍ മേഖലയില്‍ ജോലി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

യുഎഇ സർക്കാരിന് കീഴിൽ നിരവധി ജോലി ഒഴിവുകൾ.വിദേശികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആരോഗ്യ മേഖലയിലേക്കാണ് അടിയന്തരമായി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ബന്ധപ്പെട്ട തസ്തികയിലേക്ക് യുഎഇ സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

തലസ്ഥാന നഗരിയായ അബുദാബിയിലെ ആശുപതികളിലാണ് നിയമനം. മെഡിക്കല്‍ സൂപ്പര്‍വൈസര്‍, എമര്‍ജന്‍സി ഫിസിഷ്യന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, അണുബാധ നിയന്ത്രണ വിദഗ്ധന്‍ എന്നിവയാണ് തസ്തികകള്‍.

അബുദാബി ആരോഗ്യവിഭാഗമാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. [email protected] എന്ന വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കാം.

തസ്തികകളും യോഗ്യതയും
EMTS- യുഎഇ സര്‍ക്കാരിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ജോലികള്‍:1. അഡ്വാന്‍സ് കെയര്‍ പാരാമെഡിക്:
യോഗ്യത: എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസില്‍ ബാച്ചിലേഴ്‌സ് ബിരുദം.

  1. ഇഎംടി ഇന്റര്‍മീഡിയറ്റ്:
    യോഗ്യത: എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസില്‍ ഡിപ്ലോമ.
  2. ഇഎംടി ബേസിക്:
    യോഗ്യത: നഴ്സിങില്‍ ബിരുദവും എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും.
    യുഎഇ ഗവണ്‍മെന്റിന്റെ EMT വകുപ്പിലെ ജോലിക്ക് അബുദാബി ആരോഗ്യ വകുപ്പിന്റെ സാധുവായ ലൈസന്‍സ് നേടിയിരിക്കണം.
  3. മെഡിക്കല്‍ സൂപ്പര്‍വൈസര്‍
    യോഗ്യത: എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസില്‍ ബാച്ചിലേഴ്‌സ് ബിരുദം.
    അഡ്വാന്‍സ് കെയര്‍ പാരാമെഡിക് ആയി സാധുവായ DOH ലൈസന്‍സ്. അഡ്വാന്‍സ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട്.
    പീഡിയാട്രിക് അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട്
    ഇന്റര്‍നാഷണല്‍ ട്രോമ ലൈഫ് സപ്പോര്‍ട്ട് എ
    അണുബാധ നിയന്ത്രണ വിദഗ്ധന്‍ (അണുബാധ നിയന്ത്രണത്തില്‍ ബിരുദാനന്തര ബിരുദം)
    എമര്‍ജന്‍സി ഫിസിഷ്യന്‍. യോഗ്യത: മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കായി അറബ് ബോര്‍ഡോ മറ്റ് രാജ്യങ്ങളോ നല്‍കുന്ന ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്.

ആരോഗ്യ വകുപ്പില്‍ നിന്ന് സാധുവായ ലൈസന്‍സ് നേടിയിരിക്കണം.
രണ്ടു വര്‍ഷത്തില്‍ കുറയാത്ത ഫീല്‍ഡ് അനുഭവം ഉണ്ടായിരിക്കണം.

metbeat news

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment