uae earthquake 29/05/24 : അറബിക്കടലിനു പിന്നാലെ ഒമാന്‍ കടലിലും ഇരട്ട ഭൂചലനം, യു.എ.ഇയില്‍ അനുഭവപ്പെട്ടു
ഒമാന്‍ കടലില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഇരട്ട ഭൂചലനങ്ങള്‍ യു.എ.ഇയെയും ബാധിച്ചു. റാസല്‍ഖൈമയില്‍ അര്‍ധരാത്രി 12.20 ന് റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. ഇതിനു പിന്നാലെ പുലര്‍ച്ചെ 1.53 ന് 2.8 തീവ്രതയുള്ള ഭൂചലനവും അനുഭവപ്പെട്ടു.
ഇരുഭൂചലനങ്ങളും സമുദ്രനിരപ്പില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവകേന്ദ്രം. മെയ് 17 നും 1.9 തീവ്രതയുള്ള ഭൂചലനം യു.എയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കോര്‍ ഫക്കാനിലും 2.8 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. ജനുവരിയില്‍ റാസല്‍ ഖൈമ, ഫുജൈറ അതിര്‍ത്തിയിലും ചെറു ഭൂചലനമുണ്ടായിരുന്നു.
കടലിലെ ഭൂചലനത്തെ തുടര്‍ന്ന് കരയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഓഫ് മീറ്റീരിയോറോളജി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികള്‍ക്ക് ഭൂചലനം അനുഭപ്പെട്ടു. നാശനഷ്ടമോ ആളപായമോ ഇല്ല.
ഈമാസം 27 ന് കേരളത്തില്‍ നിന്ന് 425 കി.മി അകലെ ലക്ഷദ്വീപിനും മാലദ്വീപിനും ഇടയില്‍ അറബിക്കടലിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 4.5 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 10 കി.മി താഴ്ചയിലായിരുന്നു ഈ ഭൂചലനവും റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് ഒമാന്‍ കടലിലുണ്ടായ ഭൂചലനവും ഇതേ താഴ്ചയിലാണ്. എന്നാല്‍ ഈഭൂചലനങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ല.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.