UAE Cold Weather 04/01/25 : തണുത്തുറഞ്ഞ് റാസല്‍ ഖൈമയിലെ അരുവികള്‍ (Video)
യു.എ.ഇയില്‍ കടുത്ത ശൈത്യത്തെ തുടര്‍ന്ന് ജലാശയങ്ങള്‍ മഞ്ഞിലുറഞ്ഞു. റാസല്‍ ഖൈമയിലെ ജബല്‍ അല്‍ ജെയ്‌സിലാണ് ഇന്നലെ പുലര്‍ച്ചെ താപനില 2 ഡിഗ്രി അനുഭവപ്പെട്ടത്. തണുത്ത തടാകത്തിന്റെ ദൃശ്യങ്ങള്‍ നാഷനല്‍ മീറ്റിയോറോളജിക്കല്‍ സെന്റര്‍ UAE National Center of Meteorology പുറത്തുവിട്ടു.
ഔദ്യോഗിക കണക്കു പ്രകാരം അല്‍ ജെയ്‌സില്‍ താപനില 2.2 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്കാണിത്.
تكون الصقيع على قمة جبل جيس #رأس_الخيمة لقطات حصرية #المركز_الوطني_للأرصاد #الإمارات
— المركز الوطني للأرصاد (@ncmuae) January 3, 2025
Frost formation on the peak of Jains mountain in #Ras_Al_Khaimah – Exclusive footage by the @ncmuae #UAE pic.twitter.com/5xM71q2Hq7
മലനിരകളില്‍ നിന്നുള്ള അരുവികളാണ് തണുത്തുറഞ്ഞതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളത്തുള്ളികള്‍ ക്രിസ്റ്റലുകളായി വീഴുന്ന ദൃശ്യങ്ങളും പുറത്തു വന്നു. വെള്ളിയാഴ്ച രാവിലെ യു.എ.ഇയിലെ ചിലയിടങ്ങളില്‍ മഴ പെയ്തിരുന്നു. ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉള്ളതിനാൽ സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://x.com/Storm_centre/status/1875018303481208985?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1875018303481208985%7Ctwgr%5E6ce904c5f9613f2d87cf054ee96a010969aa14a7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.siasat.com%2Fuae-coldest-temperature-of-2-2-degree-celsius-recorded-sees-frost-formation-3158847%2Fമഴ തുടരാന്‍ സാധ്യതയെന്നാണ് മെറ്റ്ബീറ്റ് വെതര്‍ പറയുന്നത്. മഴയുള്ളപ്പോള്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ പൊലിസ് അറിയിച്ചു. വെള്ളക്കെട്ടുകളില്‍ വേഗത കുറച്ച് ജാഗ്രതയോടെ വാഹനം ഓടിക്കണം.
കടല്‍ പ്രക്ഷുബ്ധമാകും. മഴയും ഹ്യൂമിഡിറ്റിയും ശനിയാഴ്ച രാവിലെയും തുടരാനാണ് സാധ്യത. ഒമാന്‍ കടലും പ്രക്ഷുബ്ധമാകും.
യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില ഷാര്‍ജയിലെ കല്‍ബയിലും അല്‍ ഐനിലെ അല്‍ ഖുവയിലും 23.6 ഡിഗ്രി സെല്‍ഷ്യസ് ആണ്. തീരദേശത്ത് ഉള്‍പ്പെടെ ഇന്നലെ 11 നും 16 ഡിഗ്രിക്കും ഇടയിലാണ് താപനില അനുഭവപ്പെട്ടത്.
ഇന്നലെ അബൂദബിയിലെ Al Ajban, Al Rahbah, Al Raha beach, Umm Yifenah Island, Al Reem Island എന്നിവിടങ്ങളിലാണ് മഴ രേഖപ്പെടുത്തിയത്. അല്‍ ഐനിലെ അല്‍ കസാനയില്‍ ഇടത്തരം മഴ രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ മുതല്‍ താപനിലയില്‍ വര്‍ധനവ് അനുഭവപ്പെടും. മൂടല്‍ മഞ്ഞും പ്രതീക്ഷിക്കാം.