കടൽത്തീരത്ത് പന്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികളെ തിരയിൽ പെട്ടു കാണാതായി

കോഴിക്കോട് ബീച്ചില്‍ രണ്ട് കുട്ടികളെ കടലില്‍ കാണാതായി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ലയണ്‍സ് പാർക്കിന് സമീപം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന ഒളവണ്ണ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് കുട്ടികള്‍ ചേർന്ന്
തീരത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ പന്ത് കടലില്‍ പോകുകയായിരുന്നു.

പന്ത് എടുക്കാനായി പോയ കുട്ടികളെയാണ് കാണാതായതെന്ന് ഒപ്പമുള്ളവര്‍ പറയുന്നത്. മൂന്ന് പേരായിരുന്നു പന്ത് എടുക്കാനായി കടലിലേക്ക് ഇറങ്ങിയത്. ഇവരില്‍ ഒരാളെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേരെ കൈയ്യിൽ കിട്ടിയിരുന്നുവെങ്കിലും ഇവർ പിന്നീട് തിരയിൽപ്പെട്ട് പോവുകയായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ കുട്ടികളിലൊരാൾ പറയുന്നത്. അപകടത്തില്‍പ്പെട്ട ഒരാള്‍ക്ക് നീന്തല്‍ അറിയില്ല.

Leave a Comment