Tsunami update 30/07/25 : 15 ലേറെ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്, സുനാമി തിരകൾ യു.എസ്, ജപ്പാൻ, റഷ്യ, ചൈന, ഇന്തോനേഷ്യ, ആസ്ത്രേലിയ എത്തി
റഷ്യയുടെ കാംചാക്ക തീരത്തെ വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, റഷ്യ, അമേരിക്കൻ തീരങ്ങളിൽ സുനാമി. ഇതേ തുടർന്ന് തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കൂടുതൽ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. Indonesia, Australia, Colombia, Mexico, New Zealand, Tonga, Taiwan, Chile, Costa Rica, Hawaii, Japan, Peru രാജ്യങ്ങൾക്ക് സുനാമി മുന്നറിയിപ്പുണ്ട്. ചൈന മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.
അമേരിക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. യു.എസിലെ ഒഹായോയിൽ 1.2 മീറ്റർ ഉയരത്തിൽ തിരമാലയടിച്ചു.
ജപ്പാനിൽ രണ്ടിടങ്ങളിലായി തീരത്ത് വലിയ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം. ജപ്പാനിൽ 19 ലക്ഷം പേരെ മാറ്റി പാർപ്പിക്കും. വടക്കൻ ജപ്പാനിൽ 1.4 മീറ്ററിൽ തിരമാലകൾ അടിച്ചു.
റഷ്യയിൽ വലിയ കെട്ടിടങ്ങൾ തകർന്നു വീഴുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു കിൻഡർ ഗാർഡൻ പൂർണമായും തകർന്നതിനെ തുടർന്ന് ഒരു കുട്ടിയുടെ ഒരു കുട്ടിയെ കാണാതായെന്നും വിവരമുണ്ട്. അമേരിക്കയിലും ചില പ്രദേശങ്ങളിലൊക്കെ തന്നെ സുനാമി തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്.
ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥ ഏജൻസി Japan Meteorological Agency (JMA) അറിയിച്ചു. Kuji Port ൽ 1.3 മീറ്റർ ഉയരത്തിൽ തിരമാല റിപ്പോർട്ട് ചെയ്തു.
Shanghai, Zhejiang മേഖലകളിൽ ചൈന നൽകിയ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.
റഷ്യയുടെ കാംചാക്ക തീരത്താണ് ഇന്ന് പുലർച്ചെ 5 മണിയോടെ വൻ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കൽ സർവേ USGS അറിയിച്ചു.
പെട്രോപാവ്ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്.ജി.എസ് അറിയിച്ചു. 2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്. അന്ന് ജപ്പാനിൽ 9.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. തുടർന്ന് സുനാമിയും റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കയിൽ കാലിഫോർ തീരത്തും സുനാമി തിരമാലകൾ എത്തിയതായി us നാഷണൽ വെതർ സർവീസ് അറിയിച്ചു. ഹവായിൽ 5.7 അടി ഉയരത്തിൽ സുനാമി തിരമാലകൾ എത്തിയതായി Pacific Tsunami Warning Center അറിയിച്ചു. Kahului, Maui യിലാണ് ഇത്രയും ഉയരത്തിൽ തിരമാല അടിച്ചത്.
ഇന്തോനേഷ്യയിലെ പാപ്പുവയിലും ജനങ്ങളെ ഉയർന്ന പ്രദേശത്തേക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകി. കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. ഇന്തോനേഷ്യയിലെ തീരദേശ മേഖലയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകുന്നതായി BBC റിപ്പോർട്ട് ചെയ്തു.
Indonesian Meteorology, Climatology, Geophysics Agency യും ഇന്തോനേഷ്യയിൽ സുനാമി പ്രാരംഭ മുന്നറിയിപ്പ് (tsunami early warning) നൽകി. അമേരിക്കയിലെ പടിഞ്ഞാറൻ തീരത്ത് ജനങ്ങൾ പോകുന്നതിന് കാലാവസ്ഥാവകുപ്പ് നിരോധനം ഏർപ്പെടുത്തി.
ചൈനയിലും ഒരു മീറ്റർ ഉയരത്തിൽ സുനാമി തിരമാലകൾ എത്തിയിരുന്നു. ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. പെറുവിൽ സുനാമി മുന്നറിയിപ്പ് നൽകി.
Emglish summary : Tsunami advisories, watches and warnings have been issued on coasts across the world . Tsunami alerts are in effect for more than 15 nations. Get the latest updates on tsunami waves impacting the U.S., Japan, Russia, China, and Indonesia.