റഷ്യക്ക് സമീപം വൻഭൂചലനം, 8.7 തീവ്രത, റഷ്യയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്
റഷ്യൻ തീരത്ത് 8.8 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന്, കിഴക്കൻ റഷ്യ, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പു നൽകി. റഷ്യയിലെ Petropavlovsk-Kamchatsky ക്കു സമീപമാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 4.54 നായിരുന്നു ഭൂചലനം.
റഷ്യയുടെ വിദൂര കിഴക്കൻ പ്രദേശമായ പെട്രോപാവ്‌ലോവ്‌സ്കിൽ നിന്ന് 147 കിലോമീറ്ററും വില്യുചിൻസ്കിൽ നിന്ന് 131 കിലോമീറ്ററും തെക്കുകിഴക്കായി 6.9 ഉം 6.3 ഉം തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി യു.എസ്ജിഎസ് അറിയിച്ചു. സ്ഥിതി ഗുരുതരമാണെന്ന് വിർജീനിയ ടെക്കിലെ സുനാമി വിദഗ്ദ്ധനായ റോബർട്ട് വീസ് പറഞ്ഞു.
കാംചത്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് പറഞ്ഞത്, "ദശകങ്ങളിലെ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അത്" എന്നാണ്.
അമേരിക്കയുടെ പടിഞ്ഞാറും തീരത്തും, റഷ്യയുടെ കിഴക്കൻ മേഖലകളിലും, Japan, Alaska, Hawaii എന്നിവിടങ്ങളിലും ആണ് ഇപ്പോൾ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അമേരിക്കൻ തീരങ്ങളിൽ നാലു മീറ്ററിൽ അധികം ഉയരമുള്ള തിരമാലകൾ ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്.
യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് തീവ്രത 8.7 ആണ്. റഷ്യയിൽ ജനസംഖ്യ കുറവുള്ള പ്രാന്തപ്രദേശത്താണ് ഭൂചലനം. ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

2011 ൽ ജപ്പാൻ്റെ വടക്കു കിഴക്കൻ മേഖലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിനുശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ ഭൂചലനമാണ് ഇത്. അന്ന് 9.1 തീവ്രതയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്നത്തെ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തോട് ചേർന്ന് നിൽക്കുന്ന റഷ്യയിലെ Kamchatka പ്രവിശ്യയിൽ കെട്ടിടങ്ങൾ തകർന്നും മറ്റും നാശനഷ്ടമുണ്ടെന്ന് ഗവർണർ Vladimir Solodov പറഞ്ഞു.
More to Follow……
English Summary : Tsunami alerts issued for US, Japan after powerful earthquake off Russia