ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാം

ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാം

ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാം.

ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. ഇത്തവണ മാർച്ച് 23 ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ട്. ഈ സമയം അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്ത് ഭൂമിയെ ആഗോളതാപത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ഉദ്യമത്തിൽ പങ്കാളിയാകണമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

തിരുവനന്തപുരത്ത് നിയമസഭാ മന്ദിരം, കേരള സർവകലാശാല, കനകക്കുന്ന് കൊട്ടാരം, മ്യൂസിയം മൃഗശാലാ വകുപ്പ്, മീറ്റർ മെമ്മോറിയൽ കത്തീഡ്രൽ, പാളയം മെട്രോപ്പൊളിറ്റൻ ചർച്ച്, പാളയം ജുമാമസ്ജിദ്, യുഎസ്ടി, ഗ്ലോബൽ ഓഫീസ് കോംപ്ലക്‌സ്, ഇൻഫോസിസ് എന്നിവിടങ്ങളും ഭൗമ മണിക്കൂറിൽ പങ്കാളിയാകും.

metbeat news

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment