tomorrow (03/10/23) weather forecast
കഴിഞ്ഞ ദിവസം അറബിക്കടലില്‍ രൂപം കൊണ്ട് തീവ്രന്യൂനമര്‍ദമായി കരകയറിയ സിസ്റ്റം ചക്രവാതച്ചുഴിയായി ശക്തികുറഞ്ഞു. മധ്യ മഹാരാഷ്ട്രക്ക് മുകളിലാണ് ഈ സിസ്റ്റം ഇപ്പോള്‍ നിലകൊള്ളുന്നത്. കേരളത്തിലെ കാലാവസ്ഥയെ ഇനി ഈ സിസ്റ്റത്തിന് സ്വാധീനിക്കാന്‍ കഴിയില്ലെന്നും മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കരകയറിയ ശക്തികൂടിയ ന്യൂനമര്‍ദം (WML) ശക്തികുറഞ്ഞത് ന്യൂനമര്‍ദം (Low Pressure Area) ആയി മാറി. തെക്കുപടിഞ്ഞാറ് ജാര്‍ഖണ്ഡിലും വടക്കന്‍ ചത്തീസ്ഗഡിനും ചേര്‍ന്നാണ് ഇത് നിലകൊള്ളുന്നത്. ഈ സിസ്റ്റവും കേരളത്തില്‍ വലിയ തോതില്‍ മഴ നല്‍കാന്‍ പര്യാപ്തമല്ല.
കേരളത്തിലെ നാളെ മഴ സാധ്യത ഇങ്ങനെ
കേരളത്തില്‍ 03/10/23 ന് മഴ സാധ്യത തെക്കന്‍ ജില്ലകളിലാണ്. പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലില്‍ ഒറ്റപ്പെട്ട ശക്തമായ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, ഇടുക്കി ജില്ലകളുടെ കിഴക്കന്‍ മേഖലയിലും ഒറ്റപ്പെട്ട മഴ ഉണ്ടാകാം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തിയും അളവും കുറയും.
പുതുക്കിയ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള തീരത്ത് 03/10/2023ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് 03/10/2023ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.