ഇന്ന് ലോക വന ദിനം; വനത്തെ നമ്മൾ സംരക്ഷിക്കുന്നുണ്ടോ?

എല്ലാവർഷവും നമ്മൾ മാർച്ച് 21ന് ലോക വന ദിനമായി ആചരിക്കാറുണ്ട്. വന നശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോ വർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെ ആണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. വനങ്ങളും ആരോഗ്യവും എന്നതാണ് ഇപ്രാവശ്യത്തെ ലോക വന ദിനത്തിന്റെ സന്ദേശം. ഭൂമിയുടെ ആവാസ വ്യവസ്ഥയെ തന്നെ ബാധിക്കുന്ന മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ദിനത്തിന്റെ ഉദ്ദേശലക്ഷ്യം.

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും നിലവിലുള്ളതും, ഭാവിയിലേക്കുള്ളതുമായ തലമുറകളുടെ സമൃദ്ധിക്കും ക്ഷേമത്തിനും സംഭാവന നൽകുന്നതിനും വനപരിപാലനം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വനവും അതിനോട് അനുബന്ധിച്ച സമ്പത്തുകളും സംരക്ഷിക്കേണ്ടതിന്റെയും കാത്തുസൂക്ഷിക്കേണ്ടതിന്റെയും ഉത്തരവാദിത്വം നമ്മൾക്ക് ഉണ്ട്. 160 കോടി ജനങ്ങൾ ഉള്ള ഭൂഖണ്ഡത്തിൽ നാം ഓരോരുത്തരും ഭക്ഷണം താമസം മറ്റു ആവശ്യങ്ങൾ എന്നിവയ്ക്കായി വനത്തെ ആശ്രയിക്കാറുണ്ട്.

കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ പോരാടാനുള്ള കാർബൺ എന്നിങ്ങനെ പലതാണ് കാർഡ് മനുഷ്യനുവേണ്ടി ചെയ്യുന്നത്. എന്നാൽ നാം വനത്തെ കാത്തുസൂക്ഷിക്കാറുണ്ടോ? പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ജൈവവ്യവസ്ഥയെ അപകടകരമായാണ് ബാധിക്കുന്നത്. ഇന്ന് അതിജീവനത്തിനായി നിലനിൽപ്പിനായും കാട് കരയുകയാണ്.

ഒരു വർഷത്തിൽ ശരാശരി ഒരു കോടി ഹെക്ടർ വനമേഖലയാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. 90 കൾക്ക് ശേഷം മാത്രം 42 കോടി ഹെക്ടർ വനം നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. വനനശീകരണത്തിന്റെ തോത് വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്.

കേരളവും വനവും

കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമി ഉള്ള ജില്ല ഇടുക്കിയാണ്, ഏറ്റവും കുറവ് ഉള്ളത് ആലപ്പുഴയിലും. കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനം പത്തനംതിട്ടയിലെ കോന്നിയിലാണ്. എന്നാൽ ഏറ്റവും വനവിസ്തൃതി കൂടിയ വനം ഡിവിഷൻ പത്തനംതിട്ടയിലെ തന്നെ റാന്നിയിലാണ്. മൺസൂൺ വനങ്ങളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.


സംരക്ഷണം എങ്ങനെയൊക്കെ?

പ്ലാസ്റ്റിക് ഉപയോഗം പൂർണമായും നിർത്തി ഇതര വസ്തുക്കൾ ഉപയോഗിക്കുക. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാതെ കൃത്യമായി സംസ്കരണം ചെയ്യുക.മാലിന്യ സംസ്കരണം കൃത്യമായി ചെയ്യുക
വീട് വെക്കുന്നതിനൊപ്പം മരങ്ങളും വച്ച് പിടിപ്പിക്കാൻ ശ്രദ്ധിക്കുക
കാടുകളിലേക്കുള്ള അനിയന്ത്രിത കടന്ന് കയറ്റം നിർത്തലാക്കുക
കുളങ്ങളും, പാടങ്ങളും, തോടുകളും സംരക്ഷിക്കുക
ഭൂഗർഭ ജലം ഉറപ്പ് വരുത്തുക.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment