രാജസ്ഥാനിൽ അരമണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ; മണിപ്പൂരിലും പ്രകമ്പനം

രാജസ്ഥാനിൽ 3 ഭൂചലനങ്ങൾ അനുഭവപ്പെട്ടു. റിക്ടർ സ്‌കൈയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അര മണിക്കൂറിനിടെയാണ് ജയ്പൂരില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ആദ്യ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. തൊട്ടുപിന്നാലെ 4.22നും 4.25നും തുടർ ചലനങ്ങളുണ്ടായി. 3.1, 3.4 എന്നിങ്ങനെയായിരുന്നു തീവ്രത.


ആളാപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങളിലും ഭൂചലനം അനുഭപ്പട്ടു. ജനങ്ങള്‍ ഫ്‌ലാറ്റുകളില്‍ നിന്നു പുറത്തേക്കിറങ്ങി രക്ഷ തേടി. എല്ലാവരും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായി മുഖ്യമന്ത്രി വസുന്ധരരാജ ട്വീറ്റ് ചെയ്തു.
https://twitter.com/thesourabhbari/status/1682215175733268481?t=TYZfs3Xky-eiOF49bj6MBA&s=19

Share this post

Leave a Comment