തൊട്ടിൽപാലം പുഴയിൽ മലവെള്ളപ്പാച്ചിൽ ; മലയോര മേഖലകളിൽ ശക്തമായ മഴ
കോഴിക്കോട് വയനാട് ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. ശക്തമായി പെയ്ത മഴയിൽ തൊട്ടിൽപാലം പുഴയിൽ മഴവെള്ളപ്പാച്ചിൽ ഉണ്ടായി.കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കാവിലുംപാറ മേഖലയിൽ കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറ്റ്യാടി ചുരം മേഖലകളിൽ എല്ലാം ശക്തമായ മഴയാണ് ലഭിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
കോഴിക്കോട് ജില്ലയിലെ നഗരപ്രദേശങ്ങൾ ഉൾപ്പെടെ രാവിലെ മുതൽ കാർമേഘം മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. വയനാട് ജില്ലയുടെ മലയോര മേഖലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ കോഴിക്കോട്, മലപ്പുറം,വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്.
വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴക്കൊപ്പം 40 കിലോമീറ്റർ വേഗത്തിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയെന്ന് imd.
അതേസമയം വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു.
തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page