മിന്നലേറ്റ് പരുക്കേറ്റ യുവതി മരിച്ചു

ഇടിമിന്നലേറ്റ് യുവതി മരിച്ചു . വയനാട് മേപ്പാടി കൊല്ലിവയൽ കോളനിയിലെ സിനി (32) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30ഓടെ വീടിന് മുകളിൽ കയറിയപ്പോഴാണ് സംഭവം.

മഴ പെയ്യുന്നതിനാൽ ഉണങ്ങിക്കിടന്ന വസ്ത്രങ്ങൾ എടുക്കാൻ പോയപ്പോൾ ആണ് മിന്നൽ ഏറ്റത്. ഗുരുതരമായി പരിക്കേറ്റ സിനിയെ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സിനിയുടെ ഭർത്താവ് ശിവദാസൻ, മക്കൾ ശിവപ്രിയ, വിഷ്ണുദാസ്, ശ്രീജിത്ത്.

Leave a Comment