ആശങ്ക ഒഴിഞ്ഞു ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറഞ്ഞു
മുല്ലപ്പെരിയാറിൽ നീരൊഴുക്ക് കുറഞ്ഞതിനാൽ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലാണ്. അതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ജലനിരപ്പ് 139.90 അടിക്കു മുകളിലെത്തി. 142 അടിയാണ് പരമാവധി സംഭരണ ശേഷി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.
സെക്കന്‍റിൽ 2050 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോൾ 300 ഘനയടിയാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ഇത് സെക്കന്റിൽ 250 ഘനയടിയായാണ് കുറച്ചത്. ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറിച്ചത്.
ആശങ്ക ഒഴിവായി ; നീരൊഴുക്ക് കുറഞ്ഞു
കഴിഞ്ഞദിവസം ഡാം തുറക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും നീരൊഴുക്ക് കുറഞ്ഞതിനാൽ ഡാം തുറക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യമുണ്ടായാൽ തുറക്കാം എന്നായിരുന്നു തമിഴ്നാട് സർക്കാരിന്റെ തീരുമാനം. എന്നാൽ നീരൊഴുക്ക് കുറഞ്ഞതോടെ ഡാം തുറക്കുന്ന തീരുമാനം മാറ്റുകയായിരുന്നു.
കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. പെരിയാർ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?