താപനില മൈനസ് മൂന്ന് ഡിഗ്രി ; ശ്രീനഗറിൽ ശൈത്യകാലം ജനജീവിതത്തെ ബാധിക്കുന്നു
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ജമ്മു കാശ്മീരിൽ ജനജീവിതം ദുസഹമായി. ശൈത്യകാലത്തെ കൊടും തണുപ്പിനെ നേരിടാൻ ജനങ്ങൾ പ്രയാസപ്പെടുകയാണ്. മഞ്ഞുമൂടി നിൽക്കുന്നതിനാൽ റോഡുകളിലെ കാഴ്ച അവ്യക്തമാകുന്നു. ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്.തിങ്കളാഴ്ച രാത്രി ശ്രീനഗറിൽ മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിൽ കുറവാണ് താപനില രേഖപ്പെടുത്തിയത്.
രാവിലെ അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പും കനത്ത മൂടൽ മഞ്ഞും ജനജീവിതം ദുഷ്കരമാക്കുകയാണ്.മധ്യ കാശ്മീർ, പുൽവാമ, ബാരാമുള്ള എന്നിവടങ്ങളിൽ ഡിസംബർ മുപ്പത്തിയൊന്ന് വരെ വരണ്ട കാലാവസ്ഥയും മിതമായതും ഇടവിട്ടുള്ളതുമായ മൂടൽമഞ്ഞ് തുടരുമെന്നും കലാവസ്ഥവകുപ്പ് അറിയിച്ചു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് ജനുവരി 1-2 വരെ മേഘാവൃതമായ ആകാശത്തോടൊപ്പം നേരിയ മഴയും മഞ്ഞും ഉണ്ടാകും.