ശബ്ദമുണ്ടാക്കാനുള്ള കഴിവ് സസ്യങ്ങൾക്ക് ഉണ്ടെന്ന് പഠനം

ശബ്ദമുണ്ടാക്കാനുള്ള കഴിവ് സസ്യങ്ങൾക്ക് ഉണ്ടെന്ന് പഠനം

സസ്യങ്ങൾക്ക് സംസാരിക്കാൻ കഴിയുമോ? ശബ്ദം ഉണ്ടാക്കാൻ പറ്റുമോ? ഇത്തരം സംശയങ്ങൾ നമുക്ക് എല്ലാവർക്കും ഉള്ളതാണ്. എന്നാൽ അതിനൊരു ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. വെള്ളം കിട്ടാതെ ആകുമ്പോഴും, വിളവെടുക്കുമ്പോഴും, സസ്യങ്ങൾ സംസാരിക്കും എന്ന് അവകാശപ്പെടുകയാണ് ശാസ്ത്രജ്ഞർ. ‘സെൽ’ എന്ന ശാസ്ത്രമാ​ഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ ഇക്കാര്യം പറഞ്ഞത്. പരീക്ഷണം നടത്തിയത് തക്കാളി, പുകയില ചെടി എന്നീ ഇനങ്ങളിലാണ്. സസ്യങ്ങൾക്ക് കൂടുതൽ സമ്മർദ്ദം വരുമ്പോഴും മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് പഠനം പറയുന്നു.

മെഷീൻ ലേർണിംഗ് അൽഗോരിതം വികസിപ്പിച്ച് നടത്തിയ പരീക്ഷണത്തിൽ നിറവും രൂപവും മാറ്റാനും കഴിയും. ആരോഗ്യത്തോടെയുള്ള സസ്യങ്ങൾ, മുറിച്ച ചെടികൾ, നിർജ്ജലീകരണം സംഭവിച്ച സസ്യങ്ങൾ എന്നിവയിൽ നിന്നുള്ള ശബ്ദങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ. ഒരു മീറ്റർ ചുറ്റളവിനുള്ളിൽ ചെടിയുടെ ശബ്ദം കേൾക്കാൻ ആകുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.

സമ്മർദ്ദം കുറവുള്ള സസ്യങ്ങൾ ശബ്ദമുണ്ടാക്കുന്നത് കുറവാണ് എന്നും പഠനം പറയുന്നു. സസ്യങ്ങൾ എങ്ങനെയാണ് ശബ്ദമുണ്ടാക്കുന്നുവെന്നത് ഇതുവരെ വ്യക്തമല്ല. ചെടിക്ക് സമ്മർദമുണ്ടാകുമ്പോൾ ശബ്ദം വർധിക്കുമെന്നും പറയുന്നു.

മനുഷ്യർ അടക്കമുള്ള ജന്തുക്കൾ ശബ്‌ദം ഉണ്ടാക്കുന്നതുപോലെയല്ല, മറിച്ച് മനുഷ്യൻ്റെ കേൾവിയുടെ പരിധിക്ക് പുറത്തുള്ള അൾട്രാസോണിക് ശബ്ദമാണ് ചെടികൾ പുറപ്പെടുവിക്കുന്നതെന്നാണ് കണ്ടെത്തൽ.

metbeat news

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment