ബ്രഹ്മപുരത്തെ മാലിന്യം നീക്കിയില്ലെങ്കിൽ ദുരന്തം ആവർത്തിക്കുമെന്ന് സംസ്ഥാനതല നിരീക്ഷണ സമിതി

ബ്രഹ്മപുരത്തെ മാലിന്യം ഇനിയും നീക്കിയില്ലെങ്കിൽ തീപിടുത്ത ദുരന്തം ആവർത്തിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സ്റ്റേറ്റ് ലെവൽ മോണിറ്റിങ് കമ്മിറ്റി. തീപിടുത്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം കൊച്ചി കോർപ്പറേഷന് ആണെന്ന് കമ്മിറ്റി.

ബയോ മൈനിങ് പൂർണ്ണപരാജയം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിർദ്ദേശങ്ങളും പൂർണമായി ലംഘിച്ചു. ഹരിത ചെന്നൈ ബെഞ്ചിന് സമിതി റിപ്പോർട്ട് നൽകി. വീണ്ടുമൊരു തീപിടുത്തം ഉണ്ടായാൽ അത് അണയ്ക്കാൻ പറ്റുന്ന സൗകര്യങ്ങളൊക്കെ കുറവാണ്. ഉള്ള പമ്പുകൾ പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

എവിടെ നിന്നൊക്കെ മാലിന്യം കൊണ്ടുവരുന്നു എന്നതിന്റെ കൃത്യമായ വിവരങ്ങൾ ബ്രഹ്മപുരത്ത് ഇല്ല. കീറി പറഞ്ഞ ഒരു ലോഗ് ബുക്കാണ് അവിടെ ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രഹ്മപുരത്ത് ഇതിനുമുമ്പ് ഉണ്ടായ തീപിടുത്തത്തിന് ശേഷം ഹരിത ട്രിബ്യൂണൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മോണിറ്റി കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Comment