തെക്കൻ ജില്ല കുളിർന്നു; ഇന്നലത്തെ മഴയിൽ താഴ്ന്നത് 4 ഡിഗ്രി ചൂട്, ഇനിയുള്ള ദിവസം ചൂട് എങ്ങനെ?
വെന്തുരുകുന്ന തെക്കൻകേരളത്തിന് ആശ്വാസമായി വെള്ളിയാഴ്ച വൈകുന്നേരം മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ആയിരുന്നു ഇന്നലെ. ഒരൊറ്റ ദിവസത്തെ മഴയിൽ തെക്കൻ കേരളത്തിലെ ചൂട് നാല് ഡിഗ്രി വരെ താഴ്ന്നതായി കേന്ദ്രസകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരാശരി താപനിലയിൽ കൊല്ലം ജില്ലയിൽ 4.3 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 3.8 സെൽഷ്യസും കുറവാണ് രേഖപ്പെടുത്തിയത്. ബംഗാൾ ഉൾകടലിൽ ശക്തി പ്രാപിച്ച കിഴക്കൻ കാറ്റിന്റെ ഫലമായാണ് തെക്കൻ കേരളത്തിൽ വേനൽമഴ ലഭിച്ചു തുടങ്ങിയത്.
തിരുവനന്തപുരം ജില്ലയിൽ ഒരു മണിക്കൂർ കൊണ്ട് 4 സെന്റിമീറ്ററോളം മഴയാണ് പെയ്തത്. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിച്ചത്. ഉച്ചയ്ക്കു കൊടുംവെയിൽ പ്രതീക്ഷിച്ചവർക്കിടയിലേക്ക് കുളിർമഴയെത്തിയെങ്കിലും കുറഞ്ഞ സമയം കൊണ്ട് തലസ്ഥാന നഗരം വെള്ളക്കെട്ടിലാവുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഏകദേശം 3 സെന്റിമീറ്ററും കോട്ടയത്ത് 1.5 സെന്റിമീറ്ററും കോഴിക്കോട്ട് ഒരു മില്ലിമീറ്ററും മഴ ഇന്നലെ പെയ്തു. മലയോര മേഖലകളിൽ ഉൾപ്പെടെ ചിലയിടങ്ങളിൽ രണ്ട് ദിവസമായി ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു.
വടക്കൻ കേരളത്തിൽ ചിലയിടത്തും നേരിയ തോതിൽ മഴ ലഭിച്ചു. കുറച്ചുദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവിക്കുന്ന പാലക്കാട്ടുകാർക്ക് ആശ്വാസമായി ചെറിയതോതിൽ മഴ ലഭിച്ചു. ജില്ലയിലെ പല പ്രദേശങ്ങളിലും രാത്രിയോടെ ആശ്വാസമഴ എത്തി. തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലും വേനൽമഴ പെയ്തു. വരുംദിവസങ്ങളിൽ വേനൽമഴ ദുർബലമാകാനാണ് സാധ്യതയുണ്ട്.
വടക്കന്‍ കേരളത്തില്‍ ഇന്നു കൂടി വേനല്‍ മഴ ലഭിക്കും. ഇന്നലെ മഴ ലഭിക്കാത്ത പ്രദേശങ്ങളിലും ഇന്ന് മഴ സാധ്യതയുണ്ട്. തുടര്‍ന്ന് മഴ കുറയും. നാളെയും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകും. തുടര്‍ന്ന് മഴ കുറയും. ഈ മാസം 20 ന് ശേഷം വടക്കന്‍ കേരളത്തില്‍ വീണ്ടും മഴ സാധ്യതയുണ്ടെന്നും പരക്കെ വേനല്‍ മഴ പ്രതീക്ഷിക്കാമെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.
ഇന്ന് ഇടിയോടെ മഴ സാധ്യത ഈ പ്രദേശങ്ങളില്‍
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിനും കാസര്‍കോടിനും കിഴക്കുള്ള പ്രദേശം,
കര്‍ണാടകയിലെ സുള്യ, ഉപ്പിനങ്ങാടി,
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, അടൂര്‍,തളിപ്പറമ്പ്, മട്ടന്നൂര്‍, പയ്യാവൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, കായലവട്ടം,
വയനാട്ടിലെ മാനന്തവാടി, ശാന്തിഗിരി പുല്‍പ്പള്ളി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, വിളമ്പുക്കണ്ടം,
കോഴിക്കോട് ജില്ലയിലെ നാദാപുരം, ചക്കിട്ടപ്പാറ, താമരശ്ശേരി, മുക്കം,
മലപ്പുറം ജില്ലയിലെ മഞ്ചേരി, ഓമാനൂര്‍, നിലമ്പൂര്‍, വണ്ടൂര്‍,
തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട, പെരിങ്ങല്‍കുത്ത്, കൊടുങ്ങല്ലൂര്‍,
എറണാകുളം ജില്ലയിലെ അങ്കമാലി, മലയാറ്റൂര്‍, ആലുവ, പറവൂര്‍, കോതമംഗലം, മൂവാറ്റുപുഴ,
ഇടുക്കി കുട്ടംപുഴ,
കോട്ടയം ജില്ലയിലെ കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി, ഈരാട്ടുപേട്ട, കോട്ടയം, ഏറ്റുമാനൂര്‍,
പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, പത്തനംതിട്ട, മട്ടന്നൂര്‍ക്കര, ളാഹ
ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര,
കൊല്ലം ജില്ലയിലെ കരുനാഗപള്ളി, അടൂര്‍, കൊട്ടാരക്കര,
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, വര്‍ക്കല, പറവൂര്‍, നെടുമങ്ങാട്, തിരുവനന്തപുരം, പൊന്‍മുടി, നെയ്യാറ്റിന്‍കര
എന്നിടിവങ്ങളിലും ഇന്ന് ഇടിയോടെ മഴ സാധ്യത. ഈ പ്രദേശങ്ങളില്‍ ചിലയിടത്ത് ശക്തമായ മഴക്കും മറ്റിടങ്ങളില്‍ ചാറ്റല്‍മഴക്കോ ഇടത്തരം മഴക്കോ ആണ് സാധ്യത.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS