വിയറ്റ്‌നാമില്‍ നാശം വിതച്ച ചുഴലിയുടെ ശേഷിപ്പ് ന്യൂനമര്‍ദമായി ഇന്ത്യയിലേക്ക്
തെക്കന്‍ ചൈനാ കടലില്‍ നിന്നുള്ള ചുഴലിക്കാറ്റിന്റെ ശേഷിപ്പുകള്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലോ പടിഞ്ഞാറ് മധ്യ ബംഗാള്‍ ഉള്‍ക്കടലിലോ ആണ് ന്യൂനമര്‍ദം രൂപപ്പെടുക. അടുത്ത മൂന്നു ദിവസങ്ങളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
ഒഡിഷയുള്‍പ്പെടെ കിഴക്കന്‍ തീരത്ത് കാലവര്‍ഷത്തെ സജീവമാക്കി നിര്‍ത്താന്‍ ഈ ന്യൂനമര്‍ദം കാരണമാകും. തായ്‌ലന്റില്‍ ശക്തമായ മഴക്കും പ്രളയത്തിനും കാരണമായ സൗലിക്ക് ചുഴലിക്കാറ്റ് തായ്‌ലന്റില്‍ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായിരുന്നു. എങ്കിലും തായ്‌ലന്റില്‍ രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരും.
ബാങ്കോക്ക് ഉള്‍പ്പെടെ 50 പ്രവിശ്യകള്‍ക്ക് തായ്‌ലന്റ് കാലാവസ്ഥാ വകുപ്പ് പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ തായ്‌ലന്റില്‍ മഴ കുറഞ്ഞ് ഈ സിസ്റ്റം ആന്‍ഡമാന്‍ തീരത്തേക്കാണ് എത്തുക. ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങി ഊര്‍ജം വലിച്ചെടുത്ത് വീണ്ടും ശക്തിപ്പെടാനാണ് സാധ്യത. സെപ്റ്റംബര്‍ 22 ന് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സിസ്റ്റമെത്തിയേക്കും.
ഇവിടെ ഇപ്പോള്‍ നിലവിലുള്ള ചക്രവാത ചുഴിയുമായി ചുഴലിക്കാറ്റിന്റെ അവശേഷിപ്പുകള്‍ ചേര്‍ന്ന് ശക്തിപ്പെട്ട് ന്യൂനമര്‍ദമാകാനാണ് സാധ്യത. വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ 23 ഓടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
നേരത്തെ യാഗി ചുഴലിക്കാറ്റിന്റെ അവശേഷിപ്പുകളും ബംഗാള്‍ ഉള്‍ക്കടലില്‍ സമാന രീതിയില്‍ ചക്രവാത ചുഴിയുമായി ചേര്‍ന്ന് ശക്തിപ്പെട്ടിരുന്നു. കിഴക്കന്‍ ഇന്ത്യയിലും മധ്യ ഇന്ത്യയിലും കാലവര്‍ഷത്തെ സജീവമാക്കാന്‍ ന്യൂനമര്‍ദം കാരണമാകും. എന്നാല്‍ കേരളത്തെ ബാധിച്ചേക്കില്ല. അടുത്ത ദിവസങ്ങളില്‍ ഞങ്ങളുടെ അപേഡ്ഷന്‍ കൂടി ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.
പടിഞ്ഞാറ് ദിശയിലാണ് ന്യൂനമര്‍ദം സഞ്ചരിക്കുക. ആന്ധ്രാപ്രദേശ്, ഒഡിഷ, ചത്തീസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ന്യൂനമര്‍ദം മഴ നല്‍കും. കേരളത്തിലും നേരിയ തോതില്‍ സ്വാധീനം പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് കുറുകെ പടിഞ്ഞാറേക്ക് സഞ്ചരിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും മഴ നല്‍കിയ ശേഷം അറബിക്കടലിലെത്തും. ഇതിനിടെ സെപ്റ്റംബര്‍ 23 മുതല്‍ 29 വരെ ന്യൂനമര്‍ദം അതിന്റെ പരമാവധി ശക്തിയില്‍ മഴയെ സ്വാധീനിക്കും.
Image Courtesy: RNZ
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page