കുഴിയുള്ളതും പൊളിഞ്ഞു ഇളകിയതുമായ റോഡുകൾക്ക് വിട നൽകി കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകളുടെ നിർമ്മാണ പ്രവർത്തിയുമായി പൊതുമരാമത്ത് വകുപ്പ്.ഫുൾ ഡെപ്ത് റിക്ലമേഷൻ( എഫ് ഡി ആർ ) ബൈ ആക്സിയൽ സിന്തറ്റിക് ജിയോ ഗ്രിഡ്, കയർ തുടങ്ങിയ ന്യൂനത സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് പുതിയ റോഡിന്റെ പ്രവർത്തികൾ ആരംഭിച്ചത്.
മഴയിൽ നിന്നും റോഡിനെ സംരക്ഷിക്കുന്ന വലിയ ഷീറ്റുകൾ ആണ് പെർമിയബിൾ ജിയോ ടെക്സ്റ്റൈൽസ് ഫാബ്രിക്.ഇവ മണ്ണൊലിപ്പ് തടയുന്നതിനും വെള്ളമൊഴുകി പോകുന്നതിനും സഹായിക്കുന്നു. മണ്ണിന്റെ സ്വാഭാവിക ശക്തി കുറവുള്ള സ്ഥലങ്ങളിലെ റോഡുകൾക്ക് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കുന്നു.
സ്ഥലങ്ങളിൽ ജിയോ ടെക്സ്റ്റൈൽസ് ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദം എന്ന് കണ്ടെത്തിയിട്ടുണ്ട്. തീരദേശനിർമ്മാണം ജലസ്രോതസ്സുകളുടെ നിർമ്മാണം എന്നിവയിൽ ഇവയുടെ ഉപയോഗം കൂടുതൽ ഫലപ്രദമാണ്. പത്തനംതിട്ട ജില്ലയിലെ കൊമ്മങ്കേരിച്ചിറ അംബേദ്കർ കോളനി റോഡ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്.
കൂടാതെ തിരുവല്ലയിലെ 5.1 കിലോമീറ്റർ നീളമുള്ള സ്വാമിപാലം അംബേദ്കർ കോളനി റോഡ് ടെർമിബിൾ ജിയോ ടെക്സ്റ്റൈൽ സാങ്കേതികവിദ്യയിൽ ഏഴു കോടി രൂപ വിനിയോഗിച്ചാണ് പുനരുദ്ധരിക്കുന്നതെന്ന് ഫേസ്ബുക്കിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.