മഞ്ഞ് പുതച്ച് സൗദിയിലെ വടക്കൻമേഖല

മഞ്ഞ് പുതച്ച് സൗദിയിലെ വടക്കൻമേഖല

സൗദിയുടെ വടക്കൻ മേഖലയായ അൽ ജൗഫ് മഞ്ഞ് പുതച്ച് സുന്ദരമാണ്. അൽ ജൗഫ് പ്രവിശ്യയുടെ വടക്കൻ ഭാഗമാകെ വെള്ളപുതച്ചു തുടങ്ങിയത് വെള്ളിയാഴ്ച മുതലാണ്. മണലും കുറ്റിച്ചെടികളും പർവതങ്ങളും പാതകളുമെല്ലാം മഞ്ഞുമൂടി. പ്രവിശ്യ ആസ്ഥാനമായ സകാക്ക നഗരത്തിന്‍റെ വടക്കുഭാഗത്തും ദൗമത് അൽ ജൻഡാൽ ഗവർണറേറ്റ് പരിധിയിലും ആലിപ്പഴ വർഷവും തുടർച്ചയായ കനത്ത മഴയും പെയ്തതിനെ തുടർന്നാണ് മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്.

എന്നാൽ സമാനമായ അവസ്ഥ വടക്കൻ പ്രവിശ്യകളിലൊന്നായ ഹാഇലിലും ഉണ്ട്. ഈ ദിശയിലെ മറ്റ് പ്രദേശങ്ങളായ റഫയിലും തുമൈറിലും എല്ലാം മഞ്ഞു വീഴ്ച കാണാൻ സാധിക്കും. ഹാഇൽ – റഫ ഹൈവേയും പാർശ്വഭാഗങ്ങളും പൂർണമായും മഞ്ഞ് മൂടിയ സാഹചര്യമാണ്. അന്തരീക്ഷം ആകെ മൂടൽമഞ്ഞാണ്. ഇത്തരം മഞ്ഞുവീഴ്ചകൾ അറേബ്യൻ ഉപദ്വീപുകളിൽ സാധാരണമല്ല. എന്നാൽ ചിലയിടങ്ങളിൽ അവ സംഭവിക്കുമ്പോൾ മരുഭൂമിക്ക് ഒരു പ്രത്യേക ഭംഗി തന്നെയാണ്. തബൂക്ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ജബൽ അൽ ലോസിലെ മഞ്ഞുവീഴ്ച ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ എത്തുന്നുമുണ്ട്. 

2,500 മീറ്ററിലധികം ഉയരമുള്ള കൊടുമുടികളും അവയുടെ താഴ്വരകളും മുഴുവൻ ശൈത്യകാലത്തെ വരവേറ്റ് മഞ്ഞണിഞ്ഞ് കിടക്കുകയാണ്. ഇവിടെ ഇപ്പോൾ വളരെ തണുഞ്ഞ അന്തരീക്ഷമാണ് അതിനാൽ. സൗദി അറേബ്യയിലുടനീളമുള്ള അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങളുടെ ഭാഗമാണ് ഈ വർഷത്തെ അൽ ജൗഫിലെ മഞ്ഞ്.

കഴിഞ്ഞ ബുധനാഴ്ച മുതൽ അൽ ജൗഫ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ആലിപ്പഴ വർഷത്തോടൊപ്പം ശക്തമായ മഴയും ലഭിച്ചിട്ടുണ്ടായിരുന്നു. ഇതിന്‍റെ ഫലമായി അനേകം താഴ്‌വരകൾ വെള്ളത്താൽ നിറഞ്ഞൊഴുകി. വസന്തത്തിലും ശൈത്യത്തിലും ലാവെൻഡർ, ക്രിസന്തമം തുടങ്ങി സുഗന്ധ സസ്യങ്ങൾ വരെ ഈ ഭാഗങ്ങളിൽ എല്ലാം ദൃശ്യമനോഹാരിത ഒരുക്കാറുണ്ട്. ദേശീയകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് അൽ ജൗഫ് മേഖലയിലെ മിക്ക ഗവർണറേറ്റുകളിലും ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ശക്തമായ കാറ്റിനൊപ്പം വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നും മുന്നറിയിപ്പ്. 

അൽ ജൗഫ് മേഖലയിൽ അൽ ഖുറയ്യാത്ത്, തബർജൽ ഗവർണറേറ്റുകളിൽ കനത്ത മഴയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഞ്ഞും പൊടിക്കാറ്റും കാരണം ദൃശ്യപരത കുറയാനും ആലിപ്പഴം, കൊടുങ്കാറ്റ്, ഇടിമിന്നൽ, മഴ എന്നിവയുണ്ടാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പർവതപ്രദേശങ്ങളിൽ മഞ്ഞ് പെയ്യുന്നത് സൗദി അറേബ്യക്ക് അപൂർവവും മനോഹരവുമായ കാഴ്ചകൾ ആണ് സമ്മാനിക്കുന്നത്. പ്രദേശവാസികളുടെയും സന്ദർശകരുടെയും മനം കുളിർപ്പിക്കുന്ന സുന്ദര കാഴ്ചകൾ.

Metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment