ന്യൂനമർദം ശക്തിപ്പെട്ടു; ഇന്ന് മുതൽ മഴ ശക്തിപ്പെടും

ന്യൂനമർദം ശക്തിപ്പെട്ടു; ഇന്ന് മുതൽ മഴ ശക്തിപ്പെടും

കേരളത്തിൽ ഈ മാസം 17 മുതൽ മഴ ശക്തമാകുമെന്നായിരുന്നു നേരത്തെയുള്ള ഞങ്ങളുടെ പ്രവചനം എങ്കിലും ഇന്ന് (16/07/25) മുതൽ തന്നെ മഴ ശക്തിപ്പെടാൻ സാധ്യത. ബിഹാറിനും ജാർഖണ്ഡിനും മുകളിലുള്ള ന്യൂനമർദ്ദം ഇന്നലെ ശക്തിപ്പെട്ട് Well Marked Low Pressure (WML) ആയിട്ടുണ്ട്. ഇതിൻ്റെ സ്വാധീനം കേരളത്തിൽ ഉൾപ്പെടെ പടിഞ്ഞാറ് തീരത്ത് ഇന്ന് ഉണ്ടാകും. അതിനാൽ ഇന്ന് മഴ കൂടാൻ സാധ്യത.

രാജസ്ഥാന് മുകളിൽ മറ്റൊരു തീവ്ര ന്യൂനമർദ്ദവും (Depression ) നിലനിൽക്കുന്നുണ്ട്. ഇത് കഴിഞ്ഞദിവസം രാജസ്ഥാനിൽ കനത്ത മഴയ്ക്കും പ്രാദേശിക വെള്ളപ്പൊക്കത്തിനും കാരണമായിരുന്നു. രാജസ്ഥാനിലെ തീവ്ര ന്യൂനമർദ്ദത്തിൽ നിന്ന് ജാർഖണ്ഡിന് മുകളിലുള്ള ശക്തി കൂടിയ ന്യൂനമർദ്ദത്തി (well marked low pressure) ലേക്ക് മൺസൂൺ മഴപ്പാത്തി (monsoon trough ) വ്യാപിച്ചു കിടക്കുന്നുമുണ്ട്.

ഈ സാഹചര്യവും പശ്ചിമതീരത്തും മധ്യ ഇന്ത്യയിലും വടക്കു പടിഞ്ഞാറിൽ സംസ്ഥാനങ്ങളിലും മഴ ശക്തിപ്പെടുത്തും. കേരളം, തീരദേശ കർണാടക, കൊങ്കൺ, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് ഞങ്ങളുടെ നിരീക്ഷണം.

കരയിലും കടലിലും കാറ്റിന് സാധ്യത

കേരളത്തിൽ ഉൾപ്പെടെ ഇന്ന് മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്ത് കടലിലും കാറ്റുണ്ടാകും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യത. അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിലും കാറ്റുണ്ടാകും. കന്യാകുമാരി കടലിലും ബംഗാൾ കടലിന്റെ വിവിധ ഭാഗങ്ങളിലും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് സാധ്യത. ഒമാൻ, യമൻ തീരങ്ങളിലും കാറ്റ് ശക്തിപ്പെടും.

കേരളത്തിൽ ഈ പ്രദേശങ്ങളിൽ മഴ ശക്തം

കാസർകോട് മുതൽ കൊല്ലം വരെയുള്ള ജില്ലകളിലാണ് ഇന്ന് മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ താരതമ്യേന മറ്റു ജില്ലകളെ അപേക്ഷിച്ച് മഴ കുറവായിരിക്കും. വടക്കൻ കേരളത്തിൽ കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മഴ ശക്തിപ്പെടും. മംഗലാപുരം മുതൽ എറണാകുളം വരെയുള്ള തീരദേശ കടലിലും മഴ ശക്തമായിരിക്കും. മഴക്കൊപ്പം കാറ്റും പ്രതീക്ഷിക്കണം.

ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ മാറ്റം വരുന്നതിനാൽ വെള്ളിയാഴ്ച മഴയിൽ അല്പം കുറവുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ ശനി മുതൽ വീണ്ടും മഴ ശക്തിപ്പെടും. പത്തനംതിട്ട, കോട്ടയം ജില്ലകളുടെ മലയോര മേഖലകളിലും മഴ പെട്ടെന്ന് ശക്തിപ്പെടാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിലെ തിരുപ്പൂര് ഈറോഡ് മേഖലകളിൽ ഇടിയോടുകൂടി മഴയ്ക്കും സാധ്യത.

നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കാസർകോട് ജില്ലയിലെ പുഴയിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ മുന്നറിയിപ്പ് നൽകി. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

മഞ്ഞ അലർട്ട്

കാസർഗോഡ്: ഉപ്പള (ഉപ്പള സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണമെന്നും അറിയിപ്പിൽ പറയുന്നു.

English Summary : The monsoon intensifies today as the low-pressure system strengthens. Stay updated on weather forecasts and prepare for heavy rainfall in your area

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020