ഡാളസ്സിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് ഉജ്വലമായി
പി പി ചെറിയാൻ
ഡാളസ് ഡാളസ്സിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് ജൂൺ 14 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഡാളസ് കേരള അസോസിയേഷനിൽ വെച്ച് നടത്തപ്പെട്ടു. കേരള അസോസിയേഷൻ ഓഫ് ഡാലസ് ,ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെൻറർ സംയുക്തമായിട്ടാണ് ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.
‘കുവൈറ്റിലെ തീപിടുത്തത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ഒരു നിമിഷം മൗനം ആചരിച്ചുകൊണ്ടാണ് പരിപാടിക്കു തുടക്കം കുറിച്ചത്.
1976 ആരംഭിച്ച കേരള അസോസിയേഷൻ ആദ്യമായാണ് ഒരു നാഷണൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ജൂൺ 22 ആം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുകയെന്നു സ്വാഗതം ആശംസിച്ചുകൊണ്ട് ഷിജു എബ്രഹാം (ഐസിഇസി പ്രസിഡൻ്റ്) പറഞ്ഞു.
ഗാർലാൻഡ് സിറ്റിയിലുള്ള സെൻറ് തോമസ് കാത്തലിക്ക് ചർച്ച് പാർക്കിംഗ് ലോട്ടിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നതെന്നും പുരുഷന്മാരുടെ 9 ടീമുകളും വനിതകളുടെ മൂന്ന് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ന്യൂയോർക്ക് ചിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രദീപ് നാഗനൂലിൽ (പ്രസിഡൻ്റ്) പറഞ്ഞു.
മൊത്തത്തിലുള്ള പ്ലാനിംഗ് അപ്‌ഡേറ്റ് ജോസി ആങ്ങിലിവേലിലും ,പ്രോഗ്രാം അപ്ഡേറ്റ് സുബി ഫിലിപ്പും വിവിധ പ്രോഗ്രാം ചുമതലയുള്ള ജെയ്സി രാജു , അനസ്വീർ മാംമ്പിള്ളി ,സാബു മുകളടി,വിനോദ് ജോർജ്,ടോമി നെല്ലുവേലിൽ,ദീപക് നായർ എന്നിവരും യോഗത്തിൽ വിശദീകരിച്ചു. മത്സര വിജയികൾക്കുള്ള ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്ന ഹിമാലയൻ വാലി ഫുഡ്സ് ഡയറക്ടർ ഫ്രിക്സ്മോൻ മൈക്കിൾ , ഫോട്ടോഗ്രാഫി സൺ ഷൈൻ ഉടമ ബെന്നിജോൺ , അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, മീന ലോറൻസ് ചിറ്റിലപ്പിള്ളി ,ഡാളസ് യൂത്തിനെ പ്രതിനിധീകരിച്ചു ജിജി പി സ്കറിയാ, സിജു വി ജോർജ് ( കേരള ലിറ്റററി സൊസൈറ്റി ) തുടങ്ങി പല പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
കേരള അസോസിയേഷൻ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ ഇന്ത്യ കൾച്ചറൽ ആൻമലയാളം ലൈബ്രറിയിലേക്ക് ഡ് എജുക്കേഷൻ സെൻറർ പ്രസിഡണ്ട് ഷിജു എബ്രഹാം രക്ഷാധികാരികളായി 70 വളണ്ടിയർമാരും കേരള അസോസിയേഷൻ ,ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത് ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത്.മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും രണ്ടാം സമ്മാനമായി 2000 ഡോളറും മൂന്നാം സമ്മാനമായി 1000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും
തുടർന്ന് ട്രോഫി അനാച്ഛാദനം പ്രദീപ് നാഗനൂലിൽ & ഷിജു അബ്രഹാം എന്നിവർ ചേർന്ന് നിർവഹിച്ചു. കേരളത്തിൽ നിന്നും എത്തിച്ചേർന്ന സാഹിത്യകാരനും നോവലിസ്റ്റുമായ ത്രിവിക്രമൻ രചിച്ച പുതിയ നോവലുകളുടെ കോപ്പി മലയാളം ലൈബ്രറിയിലേക്ക് നൽകിയത് ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്തു പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഏറ്റു വാങ്ങി.
സെക്രട്ടറി മഞ്ജിത് കൈനിക്കര എല്ലാവരെയും വടംവലി മാമാങ്കത്തിലേക്ക് ക്ഷണിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.