ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് മാസത്തിലാണ്. മെയ് അഞ്ചാം തിയതിയാണ് ആ ആകാശവിസ്മയം കാണാന്‍ സാധിക്കുക. രാത്രി 8.45നാണ് ഗ്രഹണം ആരംഭിക്കുക. രാത്രി ഒരു മണി വരെ തുടരുമെന്നും ശാസ്ത്രലോകം അറിയിച്ചു.
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദര്‍ശിക്കാനാവുമോ?
പക്ഷേ ഇന്ത്യക്കാര്‍ക്ക് നിരാശയാണ് ഈ ഗ്രഹണത്തിന്റെ കാര്യത്തിലുണ്ടാവുക. ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാകില്ല. ഗ്രഹണത്തിന്റെ 9 മണിക്കൂര്‍ മുമ്പ് തന്നെ സുതാക് പിരീയഡ് ആരംഭിക്കം. വ്രതങ്ങളും മറ്റും നോല്‍ക്കുന്ന സമയമാണിത്. എന്തായാലും അത് നല്ല സമയമല്ല എന്നാണ് വിലയിരുത്തല്‍. 2023 ആദ്യ ചന്ദ്ര ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമല്ലാത്തത് കൊണ്ട് ഭയപ്പെടേണ്ടതില്ല. പെനൂബ്രിയല് ഗ്രഹണം എന്ന് പറയുന്നത് ഇതിന്റെ ഭാഗമാണ്. ഇത് കാരണം ഗ്രഹണത്തെ പലയിടത്തും കാണാനാവില്ല. യൂറോപ്പ്, സെന്‍ട്രല്‍ ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, അന്റാര്‍ട്ടിക്ക, പസഫിക് അത്ലാന്റിക് എന്നിവിടങ്ങളിലാണ് ആദ്യത്തെ ചന്ദ്രഗ്രഹണം ദൃശ്യമാവുക.
സൂര്യന്റെയും ചന്ദ്രന്റെയും ഇടയില്‍ ഭൂമി വരുമ്പോള്‍ ആണ് ചന്ദ്രഗ്രഹണം ദൃശ്യമാവുക. ഈ സമയം ചന്ദ്രന്, ഭൂമി, സൂര്യന് എന്നിവ ഒരേ ദിശയിലായിരിക്കും. സൂര്യപ്രകാശം ഭൂമിയില്‍ വീഴും. എന്നാല്‍ ചന്ദ്രനില്‍ എത്തില്ല. ഇതാണ് ചന്ദ്രഗ്രഹണമായി അനുഭവപ്പെടുക.