വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മുങ്ങി മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന ജലീലിന്റെ മക്കളായ ആജിൽ (11) ഹാദിർ (7 ) എന്നീ സഹോദരങ്ങളാണ് മരിച്ചത്. ട്യൂഷന് പോയ വിദ്യാർത്ഥികളെ കാണാത്തതിനെ തുടർന്ന് മാതാവ് നടത്തിയ തിരച്ചിലിലാണ് അയൽവാസിയുടെ വീട്ടുവളപ്പിൽ എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ കുട്ടികളെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

ട്യൂഷന് പോയ കുട്ടികൾ വെള്ളക്കെട്ടിൽ കളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. രണ്ടുദിവസമായി കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലടക്കം മഴ തുടരുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment