ടെക്‌സസിലെ പ്രളയം മരണ സംഖ്യ 100 കവിഞ്ഞു
ടെക്‌സസ് : അമേരിക്കയിലെ മധ്യ ടെക്‌സസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 100 കവിഞ്ഞു. നിരവധി പേരെ ഇപ്പോഴും കാണാനില്ല, എത്രപേരെ കാണാനില്ലെന്ന കണക്ക് ഇപ്പോള്‍ അധികൃതര്‍ കൃത്യമായി നൽകുന്നില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ്.

ചെളിമൂടിയ നദീതടങ്ങളില്‍ തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. ക്യാംപ് മിസ്റ്റിക് ക്രിസ്ത്യന്‍ സമ്മര്‍ ക്യാംപില്‍ 27 പേര്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടികളും സ്റ്റാഫും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചവർ. 10 പേരെ കാണാതായിട്ടുണ്ട്. കെര്‍ കൗണ്ടിയിലെ ഗൗഡാലുപെ നദീ തടത്തില്‍ മാത്രം 84 പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന കണക്ക്. ഇതില്‍ 56 പ്രായപൂര്‍ത്തിയായവരും 28 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. 10 കുട്ടികള്‍ ഉള്‍പ്പെടെ 22 പേരെ ഇതുവരെ തിരിച്ചറിഞ്ഞു.

ക്യാംപ് മിസിറ്റിക്കിന്റെ സഹ സ്ഥാപകനും ഡയരക്ടറുമായ റിച്ചാര്‍ഡ് എസ്റ്റലാന്റ് (70) കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ നാലിന് അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷ അവധി ആഘോഷിക്കാന്‍ ക്യാംപില്‍ 750 പേരാണ് എത്തിയത്. ക്യാംപ് മിസ്റ്റിക് പ്രദേശത്ത് 3 ദിവസത്തിനിടെ 20 ഇഞ്ച് മഴയാണ് ലഭിച്ചതെന്ന് അധികൃതർ. ഗുഡാലുപെ നദിയിൽ 45 മിനുട്ടുകൊണ്ട് എട്ടുമീറ്റര്‍ ഉയരത്തില്‍ വെള്ളം നിറഞ്ഞു. രണ്ടു മണിക്കൂറില്‍ നദിയിലെ ജലനിരപ്പ് 10 മീറ്റർ ഉയർന്നു. 1987 ജൂലൈയില്‍ ഇവിടെയുണ്ടായ പ്രളയത്തില്‍ നദിയില്‍ ആകെ ഉയര്‍ന്നത് 9.6 മീറ്റര്‍ വെള്ളം ആയിരുന്നു. 850 പേരെയാണ് രക്ഷപ്പെടുത്തിയിരുന്നത്.

Tag:Texas flood death toll surpasses 100
courtesy – Guardian graphic