ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് അറബിക്കടലിൽ ഒമാൻ, യമൻ തീരത്ത് അതി തീവ്ര ചുഴലിക്കാറ്റായി.
യമനിലെ സോക്കോത്ര ദ്വീപിൽ നിന്നും 90 കിലോമീറ്ററും ഒമാനില സലാലയിൽ നിന്ന് 410 കി.മീ ഉം അകലെയാണ് നിലവിൽ തേജ് ചുഴലിക്കാറ്റ് നിലകൊള്ളുന്നത്.
യമനിലെ അൽ ഗെയ്ദ തീരം ലക്ഷ്യം ലക്ഷ്യം വച്ചാണ് ഇത് നീങ്ങുന്നത്. നാളെ പുലർച്ചയോടെയോ അതിരാവിലെയോ ഇത് തീരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒമാനിലും യമനിലും ശക്തമായ മഴക്കും കെടുതികൾക്കും ഇത് കാരണമായേക്കും.
അതേസമയം ബംഗാൾ ഉൾക്കടൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി.ഒഡീഷ തീരം ലക്ഷ്യമാക്കിയാണ് ഇത് നീങ്ങുന്നത്.
ഒഡീഷയിലെ ഭാരതീയ നിന്നും 450 കിലോമീറ്റർ അകലെയും ബംഗാളിലെ ദികയിൽ നിന്ന് 560 കിലോമീറ്റർ അകലെയും ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ സിസ്റ്റം ചുഴലിക്കാറ്റ് ആകാൻ സാധ്യത കുറവാണ്.
ചുഴലിക്കാറ്റ് ആവുകയാണെങ്കിൽ ഇറാൻ നിർദ്ദേശിച്ച ഹമൂണ്‍ എന്ന പേരിലാണ് അറിയപ്പെടുക.
നേരത്തെയുള്ള കാലാവസ്ഥ അവലോകനങ്ങളിൽ പ്രതിപാദിച്ചത് പോലെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വടക്കുകിഴക്കൻ മൺസൂൺ ദക്ഷിണേന്ത്യയിൽ ശക്തിപ്പെടുത്തിയേക്കും.
അറബിക്കടലിലെ ചുഴലിക്കാറ്റ് ഒമാൻ യമൻ രാജ്യങ്ങളെയാണ് ഇനി പ്രതികൂലമായി ബാധിക്കുക.
ഒമാനിൽ ചുഴലിക്കാറ്റിനെ തുടർന്ന് കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ചു.