ദുബൈയിൽ തൊട്ടുരുമ്മി വാഹനം ഓടിച്ചാൽ വൻ പിഴ

ദുബൈയിൽ തൊട്ടുരുമ്മി വാഹനം ഓടിച്ചാൽ വൻ പിഴ

ദുബൈ: വാഹനം ഓടിക്കുമ്പോൾ സുരക്ഷിത അകലം പാലിക്കാത്തവർക്ക് ബോധവൽക്കരണവുമായി ദുബൈ. ഡ്രൈവിങ്ങിൽ നിശ്ചിത അകലം പാലിക്കുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തുമെന്ന് ദുബൈ പൊലിസ് അറിയിച്ചു.

റഡാർ സംവിധാനം ഉപയോഗിക്കും

റോഡിൽ വാഹനങ്ങൾ തൊട്ടുമുൻപിലുള്ള വാഹനത്തിൽനിന്ന് അകലം പാലിക്കാതെ അടുത്തടുത്തായി പോകുന്ന ടെയിൽഗേറ്റിങ് നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ റഡാർ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ദുബൈ പൊലിസ് അറിയിച്ചു.

ബോധവൽക്കരണത്തിന് പിന്നാലെ പിഴ വരുന്നു

നിയമം ലംഘിക്കുന്നവർക്കെതിരേ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി. ദുബൈ പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നിരീക്ഷണം ശക്തം

ടെയിൽഗേറ്റിങ് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും പിഴ ചുമത്താനും ദുബൈ പൊലിസ് ഇനി റഡാറുകൾ ഉപയോഗിക്കുന്നതിൻ്റെ മുന്നോടിയായാണ് ബോധവൽക്കരണം.

വാഹനമോടിക്കുന്നവർ മുന്നിലുള്ള വാഹനങ്ങളിൽനിന്ന് സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.  ടെയിൽഗേറ്റിങ് നിയമലംഘനങ്ങൾ കൊണ്ടുള്ള അപകടങ്ങൾ വലിയ തോതിൽ വർധിച്ചു വരുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.

400 ദിർഹം പിഴ

ടെയിൽഗേറ്റിങ് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കാവുന്ന നിയമ ലംഘനമാണ്. ടെയിൽഗേറ്റിങ് ഉൾപ്പെടെയുള്ള ഒന്നിലധികം ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് ഒരു മാസം വരെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും പൊലിസ് അറിയിച്ചു.

എ.ഐ നിരീക്ഷണവും

റഡാറുമായി സംയോജിപ്പിച്ച എ. ഐ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പരിശീലനം ഇതിനകം ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു. പദ്ധതിയുടെ ട്രയൽ റൺ വേളയിൽ ഇക്കാര്യത്തിൽ റഡാറുകളുടെ കൃത്യത ഉറപ്പാക്കാൻ കഴിഞ്ഞതായി ട്രാഫിക് ടെക്നോളജി വകുപ്പ് ഡയരക്ടർ ബ്രിഗേഡിയർ എഞ്ചിനീയർ മുഹമ്മദ് അലി കറം പറഞ്ഞു.

കാതടപ്പിക്കുന്ന ശബ്ദത്തിനും പിഴ

അമിതമായ ശബ്ദമുണ്ടാക്കി വാഹനം ഓടിക്കുന്നത് ഉൾപ്പെടെ ദുബൈയിലെ നിരവധി ഗതാഗത നിയമലംഘനങ്ങൾ ഇനി റഡാറുകൾ നിരീക്ഷിക്കും. ഈ നൂതന റഡാറുകൾക്ക് ശബ്ദം, അതിന്റെ ഉറവിടം, അതിന്റെ അളവ് എന്നിവ കണ്ടെത്താനും ശബ്ദ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാനും കഴിയും.

ശബ്ദ പരിധി ലംഘിച്ചാൽ 2,000 ദിർഹം പിഴയും ഡ്രൈവറുടെ റെക്കോർഡിൽ 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. റോഡ് സുരക്ഷാ ചട്ടങ്ങൾ പാലിക്കാൻ പൊലിസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.

അപകടങ്ങൾ തടയുന്നതിനും  റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്രൈവിംഗിൽ ഉത്തരവാദമുണ്ട്. ഇത് പൊലിസ് ഡ്രൈവർമാരെ ഉദ്ബോധിപ്പിച്ചു. ഇവയ്ക്കു പുറമെ ദുബൈയിലെ മറ്റ് നിരവധി ഗതാഗത നിയമലംഘനങ്ങളും റഡാറുകൾ നിരീക്ഷിക്കും. അവയിൽ പ്രധാനപ്പെട്ടവ ചുവടെ. ഉൾപ്പെടുന്നു.

വേഗത

  • പരമാവധി വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ, 3,000 ദിർഹം പിഴ, 60 ദിവസത്തെ വാഹന കണ്ടുകെട്ടൽ, 23 ബ്ലാക്ക് പോയിന്റുകൾ   
  • 60 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ: 2,000 ദിർഹം പിഴ, 20 ദിവസത്തെ വാഹന കണ്ടുകെട്ടൽ, 12 ബ്ലാക്ക് പോയിന്റുകൾ  
  • 50 കിലോമീറ്റർ കവിഞ്ഞാൽ: 1,000 ദിർഹം പിഴ 
  • 40 കിലോമീറ്റർ കവിഞ്ഞാൽ: 700 ദിർഹം പിഴ  
  • 30 കിലോമീറ്റർ കവിഞ്ഞാൽ: 600 ദിർഹം പിഴ  
  • 20 കിലോമീറ്റർ കവിഞ്ഞാൽ: 300 ദിർഹം പിഴ.
ട്രാഫിക് സിഗ്നലുകൾ

ചുവന്ന ലൈറ്റ് മറികടക്കുന്നതിന് 1,000 ദിർഹം പിഴ, 30 ദിവസത്തെ വാഹന കണ്ടുകെട്ടൽ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ലഭിക്കും.

ലെയ്ൻ ലംഘനങ്ങൾ

നിർബന്ധിത ലെയ്ൻ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 400 ദിർഹം പിഴയും, ലെയ്ൻ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 1,500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്

400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ചുമത്തും. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ചുമത്തും. അനുവദനീയമായ പരിധിക്കപ്പുറം വിൻഡോകൾ ടിൻറിംഗ് ചെയ്താൽ 1,500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

  • നിയുക്ത ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെട്ടാൽ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും നൽകണം.

കാരണമില്ലാതെ റോഡിന്റെ മധ്യത്തിൽ നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. നിരോധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്ന ഹെവി വാഹനങ്ങൾക്ക് 1,000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020