അഷറഫ് ചേരാപുരം
ദുബൈ: ശൈത്യത്തിന് മുന്നോടിയായി യു.എ.ഇയില്‍ മൂടല്‍ മഞ്ഞ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ എമിറേറ്റുകളില്‍ മൂടല്‍ മഞ്ഞ് തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നല്കി. തണുപ്പുകാലത്തിന്റെ തുടക്കമായതിനാല്‍ അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലിസ് അറിയിച്ചു.
ദുബൈക്കു പുറമെ മറ്റ് എമിറേറ്റുകളിലും മുന്നറിയിപ്പ് നിര്‍ദേശമുണ്ട്.റോഡില്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും പ്രതികൂലമായ കാലാവസ്ഥകളില്‍ വേഗത കുറക്കാനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധയുണ്ടാവണമെന്നാണ് നിര്‍ദേശങ്ങള്‍. രാത്രിയില്‍ തുടങ്ങി നേരം പുവരുന്നവരേ മഞ്ഞ് വ്യാപിക്കുകയാണ്.
dubai weather, fogy dubai, Summer, uae police, UAE weather
0 Comment