സിത്രാങ് ചുഴലിക്കാറ്റ് ഇന്ന് പുലർച്ചയോടെ വടക്കു കിഴക്കൻ ബംഗ്ലാദേശിൽ കരകയറി ദുർബലമായി. ഇപ്പോൾ ഇത് ദുർബലമായി അതിതീവ്ര ന്യൂനമർദ്ദമായി മാറി. അടുത്ത 6 മണിക്കൂറിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറും. ധാക്കയിൽ നിന്ന് 150 കിലോമീറ്ററും അഗർത്തലയിൽ നിന്ന് 90 കിലോമീറ്ററും അകലെയാണ് ഇപ്പോൾ ന്യൂനമർദ്ദത്തിന്റെ സ്ഥാനം. ബംഗാളിലും ബംഗ്ലാദേശിലും കനത്ത മഴ ഇന്നുകൂടി തുടരും. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചത് പോലെയുള്ള കാലാവസ്ഥയാണ് തുടരുക. ഒറ്റപ്പെട്ട മഴ വൈകിട്ട് രാത്രി തുടരും.
bay of bangal, Cyclone, deep depression, kerala weathe, metbeat news, Sitang cyclone, സ്ത്രാങ് ചുഴലിക്കാറ്റ്
0 Comment