ദുബൈ: യു.എ.ഇയില്‍ ഇന്ന് ശനിയാഴ്ച പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താപനിലയില്‍ കുറവുമുണ്ടാകും. അബുദബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനില്. സമുദ്രോപരിതലത്തില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി പൊടിക്കാറ്റ് രൂപപ്പെട്ടേക്കും. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. എട്ടടി വരെ ഉയരത്തില്‍ തിരയടിക്കുമെന്നാണ് പ്രവചനം.
Dusty weather, Rough sea, UAE weather forecast, കാലാവസ്ഥാ പ്രവചനം
0 Comment