അസം: അസമിനെ ദുരിതത്തിലാഴ്ത്തി പേമാരി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 107 ആയി. ഇതില്‍ 17 പേര് മണ്ണിടിച്ചിലിലാണ് മരിച്ചത്.
വെള്ളപ്പൊക്കത്തിൽ 173 റോഡുകൾക്കും 20 പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 100869.7 ഹെക്ടറിലെ വിളകളെയും 33,77,518 മൃഗങ്ങളെയും പ്രളയം ബാധിച്ചു. 84 മൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.
കച്ചാർ, ബാർപേട്ട എന്നിവിടങ്ങളിൽ നിന്ന് രണ്ടും ധുബ്രിയിൽ നിന്നും ബജാലി, താമുൽപൂർ ജില്ലകളിൽ നിന്ന് ഓരോന്നുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4,536 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ നട്ടംതിരിയുകയാണ്. 10.32 ലക്ഷത്തിലധികം ആളുകളെ ബാധിച്ച ബാർപേട്ട ജില്ലയാണ് തൊട്ടുപിന്നിൽ. ഇവിടെ 5.03 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.
Assam flood death toll, Assam heavy rain, Monsoon hit assam
0 Comment