തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ലുഷാൻ കൗണ്ടിയിൽ ഇന്നുണ്ടായ തീവ്രതയുള്ള ഭൂചലനങ്ങളിൽ നാലു പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. വീടുകൾ തകരുകയും ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. 6.1 തീവ്രതയുള്ള ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലുഷാർ കൗണ്ടിയിൽ പ്രാദേശിക സമയം വൈകിട്ട് 5 നാണ് ഭൂചലനമുണ്ടായത്. തുടർന്ന് 4.5 തീവ്രതയുള്ള തുടർ ചലനം മൂന്നു മിനുട്ടിന് ശേഷം തൊട്ടടുത്ത ബയോക്സിങ് കൗണ്ടിയിൽ ഉണ്ടായി. ലെവൽ 3 എമർജൻസി മുന്നറിയിപ്പ് ചൈനീസ് സർക്കാർ പുറപ്പെടുവിച്ചു. ആദ്യ ഭൂചലനം ഉണ്ടായി നാലു സെക്കന്റിനകം ചൈനീസ് ദുരന്ത ലഘൂകരണ ഇൻസ്റ്റിറ്റ്യൂട്ട് യാൻ നഗരത്തിൽ മുന്നറിയിപ്പ് സന്ദേശം നൽകി. ഭൂകമ്പമുണ്ടായ നഗരത്തിൽ 10 ലക്ഷത്തോളം പേർതാമസിക്കുന്നുണ്ട്. 4,500 പേരെ ഭൂചലനം ബാധിച്ചു.
സിചുവാൻ പ്രവിശ്യ ഫൈനാൻസ് വകുപ്പ് 50 ദശലക്ഷം യുവാൻ (7.5 ദശലക്ഷം ഡോളർ) അനുവദിച്ചു. 2013 ൽ ലുഷാനിലുണ്ടായ ഭൂചലനത്തിൽ 196 പേർ മരിക്കുകയും 11,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
China earthqake, china earthqake death, ചൈനയിൽ ഭൂചലനം
0 Comment